HOME
DETAILS

കോഴിക്കോട് പിടിക്കാന്‍ പ്രദീപ് കുമാര്‍: മത്സരം തീ പാറും

  
backup
March 05 2019 | 17:03 PM

calicut-candidate-malsaram

കോഴിക്കോട്: എല്‍.ഡി. എഫില്‍ സ്ഥാനാര്‍ഥി നിര്‍ണയം പുരോഗമിക്കുമ്പോള്‍ കോഴിക്കോടിന്റെ പേരില്‍ അവസാനം ഉയര്‍ന്നു കേള്‍ക്കുന്നത് എ.പ്രദീപ് കുമാര്‍ എം. എല്‍. എയുടെ പേര്. എന്നാല്‍ എം.കെ രാഘവന്റെ മൂന്നാമങ്കത്തില്‍ തങ്ങള്‍ക്കൊരു ഭീഷണിയുമില്ലെന്നാണ് യു.ഡി. എഫ് ക്യാംപിലെ ആത്മവിശ്വാസം.

ഇടതു മുന്നണി സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കുമുമ്പേ എം.കെ രാഘവന്‍ മണ്ഡലത്തിലൂടെ ജനഹൃദയയാത്ര നടത്തി മികച്ച ആത്മവിശ്വാസത്തിലാണ്. ഇതിനിടയിലേക്കാണ് നിലവിലെ എം.എല്‍. എ എ. പ്രദീപ് കുമാറിനെ ഇറക്കി സി.പി.എം പുതിയ അങ്കത്തിനു വഴി തുറക്കാനൊരുങ്ങുന്നത്.

 ഡി.വൈ.എഫ് ഐ അഖിലേന്ത്യാ നേതാവായ അഡ്വ മുഹമ്മദ് റിയാസിന്റെ പേരായിരുന്നു നേരത്തെ കോഴിക്കോട്ട് പരിഗണിച്ചിരുന്നത്.
എന്നാല്‍ അദ്ദേഹത്തെ വടകരയിലാണ് ഒടുവില്‍ പരിഗണിക്കുന്നത്. സി.പി.എം എന്തായാലും ഇത്തവണ രണ്ടും കല്‍പ്പിച്ചാണ്.

തെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിനെക്കുറിച്ചുള്ള വിധിയെഴുത്തുകൂടിയാകുമെന്നതിനാല്‍ പരമാവധി മികച്ച സ്ഥാനാര്‍ഥികളെയാണ് കളത്തിലിറക്കുന്നത്.
കോഴിക്കോട്ട് എ. പ്രദീപ് കുമാറാണെങ്കില്‍ മത്സരം തീപാറുമെന്നുറപ്പായി.

വടകരയില്‍ മുല്ലപ്പള്ളി തന്നെ എത്തിയെങ്കിലേ യു.ഡി എഫില്‍ പ്രതീക്ഷക്കു വകയുള്ളൂ. വടകരയില്‍ മുഹമ്മദ് റിയാസല്ലെങ്കില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെയോ ഡി.വൈ.എഫ്.ഐ നേതാവ് വി.ശിവദാസനെയോയാണ് പരിഗണിക്കുന്നത്. അവിടെയും മത്സരം കനക്കുമെന്നുറപ്പാകുകയാണ്.
നിരവധി സീറ്റുകളിലേക്കാണ് സി.പി.എം നിലവിലെ എം.എല്‍.എ മാരെ പരിഗണിക്കുന്നത്.

പത്തനംതിട്ടയില്‍ ആറന്‍മുള എം.എല്‍.എ വീണാ ജോര്‍ജിന്റെ പേരും ഉയരുന്നു. ആലപ്പുഴ പിടിക്കാന്‍ എം.എ ആരിഫ് എം.എല്‍.എയെയാണ് ഇറക്കിയിരിക്കുന്നത്. സി.പി.ഐയും നിലവില്‍ രണ്ട് എം.എല്‍.എ മാരെയാണ് മത്സരത്തിനിറക്കുന്നത്.
തൃശൂരിലെ സിറ്റിംഗ് എം.പി ജയദേവനെ ഒഴിവാക്കുകയും ചെയ്തു. സി.ദിവാകരനും ചിറ്റയം ഗോപകുമാറും എം.എല്‍.എ മാരാണ്.
പല മണ്ഡലങ്ങളിലും മത്സരം കടുക്കുമെന്നതോടൊപ്പം തന്നെ എം.എല്‍.എ മാര്‍ വിജയിക്കുന്ന മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പിനുള്ള കളവും ഒരുങ്ങും.

എന്നാല്‍ ഇതെല്ലാം സാധ്യതാ പട്ടിക മാത്രമാണ്. അന്തിമ പ്രഖ്യാപനത്തിനും ചിത്രം കൂടുതല്‍ വ്യക്തമാകാനും വെള്ളിയാഴ്ചവരേ കാത്തിരിക്കേണ്ടി വരും.


.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈലിലേക്ക് 90-ലധികം റോക്കറ്റുകൾ തൊടുത്ത് ഹിസ്ബുല്ല; നിരവധി പേർക്ക് പരുക്ക്

International
  •  a month ago
No Image

ഇരിക്കൂർ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

Kuwait
  •  a month ago
No Image

കറന്റ് അഫയേഴ്സ്-11-11-2024

PSC/UPSC
  •  a month ago
No Image

ഒമാൻ ദേശീയ ദിനം: പൊതു അവധി പ്രഖ്യാപിച്ചു

oman
  •  a month ago
No Image

അഞ്ചാമത് ദുബൈ റൈഡിൽ മുപ്പത്തേഴായിരത്തിലധികം സൈക്ലിസ്റ്റുകളുടെ പങ്കാളിത്തം

uae
  •  a month ago
No Image

'നടിമാരുമായി ലൈംഗികബന്ധത്തിന് അവസരം'; ഗള്‍ഫ് മലയാളികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍

Kerala
  •  a month ago
No Image

ഐഎഎസ് പോരില്‍ എന്‍ പ്രശാന്തിനും 'മല്ലുഹിന്ദു' ഗ്രൂപ്പില്‍ കെ ഗോപാലകൃഷ്ണനും സസ്‌പെന്‍ഷന്‍

Kerala
  •  a month ago
No Image

"ഒരുമയോടെ ഒരോണം"

oman
  •  a month ago
No Image

265 പേരുമായി പറന്നുയർന്ന ഡ്രീംലൈനർ വിമാനത്തിൽ തീ, ആശങ്കയുടെ മണിക്കൂറുകൾ

International
  •  a month ago
No Image

കേരളത്തിലെ വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാക്കുകയാണ് സർക്കാർ; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

latest
  •  a month ago