HOME
DETAILS
MAL
കൗതുകമായി തേനീച്ചമരം
backup
April 09 2017 | 20:04 PM
മുത്തങ്ങ: കാഴ്ചക്കാര്‍ക്ക് കൗതുകമായി തേനീച്ചമരം. ദേശീയപാത 766ല്‍ മുത്തങ്ങ റെയിഞ്ച് ഓഫിസിന് സമീപമുള്ള കോളി മരത്തിലാണ് തേനീച്ചകള്‍ നിറയെ കൂടൊരുക്കിയിരിക്കുന്നത്.
50ഓളം കൂടുകളാണ് മരത്തിലുള്ളത്. ഈ മരങ്ങളില്‍ എല്ലാ വര്‍ഷവും തേനീച്ചകള്‍ കൂടൊരുക്കാറുണ്ട്. തേന്‍ ആയതിന് ശേഷമാണ് തേനീച്ചകള്‍ ഇവിടെ നിന്നു മറ്റ് സ്ഥലത്തേക്ക് പോകാറ്. ഓരോ വര്‍ഷം കഴിയും തോറും തേനീച്ചകൂട്ടത്തിന്റെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ട്. ഈ വര്‍ഷം കോളിമരത്തിന്റെ എല്ലാചില്ലയിലും കൂടൊരുക്കിയിട്ടുണ്ട്. ഇതിലൂടെ സഞ്ചരിക്കുന്നവര്‍ തേനീച്ച കൂടുകള്‍ നിറഞ്ഞ മരത്തിന്റെ കൗതുക ചിത്രം പകര്‍ത്തിയാണ് മടങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."