HOME
DETAILS

ചെന്നൈയില്‍ നാട്ടിലേക്ക് മടങ്ങാനാവാതെ മലയാളികള്‍: നോര്‍ക്ക കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന ആവശ്യം ശക്തം

  
backup
May 09 2020 | 09:05 AM

chennai-malayalees-evaquation-issue-2020

ചെന്നൈ:കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ലോക്ക് ഡൗണില്‍പെട്ട് മലയാളികള്‍ പലഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. തിരിച്ചെത്തിക്കാനുള്ള നടപടികള്‍ പലഭാഗങ്ങളിലും നടത്തുന്നുണ്ടെങ്കിലും അത്തരം സഹായങ്ങളൊന്നും ലഭിക്കാതെ നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്നവരാണ് അധികവും. മറുനാടുകളിലും,വിദേശങ്ങളിലും തൊഴില്‍ ചെയ്യുന്നവരും ബംഗളൂരില്‍നിന്നുള്ളവരുമെല്ലാം കേരളത്തിലേക്ക് മലയാളികളെ എത്തിക്കാനുളള നടപടിക സ്വീകരിക്കുമ്പോഴും അഞ്ചരലക്ഷത്തോളം മലയാളികള്‍ ഉള്ള ചെന്നൈയില്‍ നിന്ന് മലയാളികളെ തിരിച്ചെത്തിക്കാന്‍ നോര്‍ക്ക യാതൊരുവിധ നടപടികളും സ്വീകരിക്കുന്നില്ല. ഇതിനോടകം തന്നെ നോര്‍ക്കയ്ക്കുനേരെ നിരവധി പരാതികളാണ് ചെന്നെയിലെ മലയാളികള്‍ ഉന്നയിക്കുന്നത്. ചെന്നൈയിലെ നോര്‍ക്ക ഓഫീസിലെ ലൈന്‍ഫോണില്‍ വിളിച്ചാല്‍ പോലും ഫോണ്‍ എടുക്കുന്നില്ലെന്ന പരാതിയും ശക്തമായിരിക്കുകയാണ്.

ധാരാളം ആളുകളാണ് നാട്ടിലേക്ക് മടങ്ങാനാവാതെ ദുരിതമനുഭവിക്കുന്നത്. പത്തനംതിട്ടയില്‍ നിന്നും കഴിഞ്ഞ ഫെബ്രുവരിയില്‍ ചെന്നൈയില്‍ ജോലിതേടി എത്തിയ ഒരു മധ്യവയസ്‌ക്കന്‍ ഇപ്പോള്‍ ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ ഒരു ലോഡ്ജില്‍ കുടുങ്ങി കിടക്കുന്നുണ്ട കൈയിലുള്ള മുഴുവന്‍ പണവും റൂം വാടക നല്‍കിതീര്‍ന്നു.ദിവസം 250 രൂപയാണ് വാടക. ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാതെ വലയുകയാണ് ഇപ്പോള്‍ ഇദ്ദേഹം താമസിക്കുന്ന ലോഡ്ജും അടച്ചിടാന്‍ പോവുകയാണ്.ഇദേഹവും നോര്‍ക്ക റൂട്സ് വെബ് സെറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത്‌നാട്ടിലെത്താന്‍ കാത്തിരിക്കുകയാണ്. മുന്‍ പ്രവാസി കൂടിയായ അദ്ദേഹത്തിന്‌നാട്ടില്‍ എത്തിപ്പെട്ടാല്‍ മതിയെന്നാണ് പറയുന്നത്. നോര്‍ക്ക ഓഫീസുമായി പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവര്‍ ഫോണ്‍ എടുക്കുന്നില്ലെന്നും പരാതിപ്പെട്ടു.

ഇതുപോലെ ഒരുപാട് പേര്‍ തമിഴ്‌നാട്ടിലെ വിവിധപ്രദേശങ്ങളില്‍ നിന്നും നാട്ടിലെത്താന്‍ കാത്തിരിക്കുന്നുണ്ട്. വാഹനം കിട്ടാത്തതിനാല്‍ കേരളത്തിലേക്ക് എത്താന്‍ കഴിയാത്ത അവസ്ഥയുമുണ്ട്. ഇതിനിടയില്‍ പ്രവാസികളുടെ വരവോടെ തല്‍ക്കാലം മറുനാടന്‍ മലയാളികള്‍ നാട്ടിലേക്ക് മടങ്ങാനുള്ള രജിസ്‌ട്രേഷന്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് മടങ്ങാന്‍ ഇതുവരെ 52605 പേരാണ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

കഴിഞ്ഞ നാല് ദിവസങ്ങളിലായി തമിഴ്‌നാട്ടില്‍ നിന്ന് 20,000ത്തില്‍ താഴെ ആളുകള്‍ മാത്രമാണ് തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് എത്തിയിട്ടുള്ളു. ബാക്കിയുള്ളവര്‍ ഇപ്പോഴും തമിഴ്‌നാട്ടില്‍ തന്നെയാണ.് ചെന്നൈയിലും മറ്റു ജില്ലകളിലും ഓരോ ദിവസവും കൊവിഡ് ബാധിതരുടെ എണ്ണം കൂടുതലായി റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുമ്പോള്‍, നാട്ടിലേക്ക് പോകാന്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നവര്‍ക്ക് വാഹനസൗകര്യവും,അതുവരെ ഭക്ഷണ,താമസ സൗകര്യവും നോര്‍ക്ക ഒരുക്കി കൊടുക്കണമെന്നാവശ്യപ്പെട്ടു് മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിട്ടുണ്ട്. ഇതിനിടയില്‍ തമിഴ്‌നാട്ടിലെ വിവിധ ജില്ലകളില്‍പ്രത്യേകിച്ച് ചെന്നൈയില്‍, കെ എം സി സി പ്രവര്‍ത്തകര്‍ തങ്ങളാല്‍ ആവുംവിധം ഭക്ഷണം ,യാത്ര സൗകര്യം ഒരുക്കി കൊടുക്കുന്നുണ്ട് മടങ്ങി വരുന്ന ഇതര സംസ്ഥാന മലയാളികളുടെ ജില്ല തിരിച്ചുള്ള കണക്ക്

കണ്ണൂര്‍ 21296,മലപ്പുറം 18857,പാലക്കാട് 16748,തൃശൂര്‍ 16117,കോഴിക്കോട്
15177,എറണാകുളം 13727

കോട്ടയം 11652.ആലപ്പുഴ 10321,തിരുവനന്തപുരം 9518,കൊല്ലം 9497,പത്തനംതിട്ട
9350,കാസര്‍ഗോഡ് 6570

ഇടുക്കി 6081,വയനാട് 6011.ഇതില്‍ കുറെപേര്‍ക്ക്് നാടണയാന്‍ കഴിഞ്ഞിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  a day ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  a day ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  a day ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a day ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  a day ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  a day ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 days ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 days ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  2 days ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  2 days ago