നീലഗിരി ജില്ലാ ഇസ്‌ലാമിക കലാമേള; ഗൂഡല്ലൂര്‍ റെയ്ഞ്ച് ജേതാക്കളായി
ഗൂഡല്ലൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നീലഗിരി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇസ്‌ലാമിക കലാമേളയില്‍ ഗൂഡല്ലൂര്‍ റെയ്ഞ്ച് ജേതാക്കളായി. 180 പോയിന്റാണ് ഗൂഡല്ലൂര്‍ നേടിയത്. 164 പോയിന്റ് നേടിയ പന്തല്ലൂര്‍ റെയ്ഞ്ച് രണ്ടും 124 പോയിന്റുള്ള ബിതൃക്കാട് റെയ്ഞ്ച് മൂന്നാം സ്ഥാനവും നേടി.
സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ 13 പോയിന്റ് നേടിയ മുഹമ്മദ് അന്‍ഷാദ് ദേവര്‍ഷോല (ഗൂഡല്ലൂര്‍ റെയ്ഞ്ച്), സീനിയര്‍ വിഭാഗത്തില്‍ 15 പോയിന്റ് നേടിയ നസീം എരുമാട്(പന്തല്ലൂര്‍ റെയ്ഞ്ച്), ജൂനിയര്‍ വിഭാഗത്തില്‍ 11 പോയിന്റ് നേടിയ അജ്‌സല്‍ ഫസ്റ്റ്‌മൈല്‍(ഗൂഡല്ലൂര്‍ റെയ്ഞ്ച്), സബ് ജൂനിയര്‍ വീഭാഗത്തില്‍ എട്ടു പോയിന്റു നേടിയ അഖിന്‍ അര്‍ഫാസ് എരുമാട്, ശിഹാന്‍ ഉപ്പട്ടി (പന്തല്ലൂര്‍ റെയ്ഞ്ച്) വ്യക്തിഗത ചാംപ്യന്മാരായി.
ജേതാക്കള്‍ക്കുള്ള മര്‍ഹൂം ചെറുശ്ശേരി മുസ്‌ലിയാര്‍ ട്രോഫി സമസ്ത ജില്ലാ പ്രസിഡന്റ് സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ സമ്മാനിച്ചു. രണ്ടാം സ്ഥാനക്കാര്‍ക്കുള്ള കാളമ്പാടി ഉസ്താദ് സ്മാരക ട്രോഫി കുഞ്ഞാവ ഹാജിയും മൂന്നാം സ്ഥാനക്കാര്‍ക്കുള്ള കോയക്കുട്ടി ഉസ്താദ് സ്മാരക ട്രോഫി ഉണ്ണീന്‍കുട്ടി ഹാജിയും വിതരണം ചെയ്തു.
മേഫീല്‍ഡ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന (കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ നഗര്‍) കലാമേള സമസ്ത ജില്ലാ സെക്രട്ടറി പി.കെ.എം ബാഖവി ഉദ്ഘാടനം ചെയ്തു. എസ്.കെ.ജെ.എം ജില്ലാ പ്രസിഡന്റ് ഉമര്‍ ഫൈസി അധ്യക്ഷനായി. ടി.പി കുഞ്ഞിമുഹമ്മദ് പതാക ഉയര്‍ത്തി. മേഫീല്‍ഡ് സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ശ്രീനിവാസന്‍ മുഖ്യാതിഥിയായിരുന്നു. എ.എം ശരീഫ് ദാരിമി, സൈതലവി റഹ്മാനി, ഉണ്ണീന്‍കുട്ടി ഹാജി, കെ.പി അലി മുസ്‌ലിയാര്‍, എം.സി സൈദ് മുസ്‌ലിയാര്‍, ഗഫൂര്‍ റഹ്മാനി, എം.എസ്.എസ് പ്രസിഡന്റ് കബീര്‍, അബ്ദു സൂപ്രവൈസര്‍, പി.ടി.എ പ്രസിഡന്റ് ഉസ്മാന്‍, ഹനീഫ ഫൈസി, റസാഖ് അന്‍വരി, ശംസുദ്ധീന്‍ ഫൈസി, മൊയ്തീന്‍ ഫൈസി, അസീസ് മുസ്‌ലിയാര്‍, റഫീഖ് ഫൈസി, നൗഷാദ് ലത്തീഫി, സലീം ഫൈസി, ഹകീം മുസ്‌ലിയാര്‍, ശമീര്‍ ലത്വീഫി, ജുനൈദ് ഗസ്സാലി, സിദ്ദീഖ് മുസ്‌ലിയാര്‍, മൊയ്തീന്‍ മുസ്‌ലിയാര്‍, അബൂബക്കര്‍ ബാഖവി, അസീസ് മുസ്‌ലിയാര്‍ മണ്ണാത്തിവയല്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."