HOME
DETAILS

കൂടപ്പിറപ്പുകള്‍ക്ക് കൈത്താങ്ങായി ഒരുമഹല്ല് അവിസ്മരണീയമായി വിവാഹ സംഗമം

  
backup
April 09 2017 | 20:04 PM

%e0%b4%95%e0%b5%82%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b1%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b5%88


കല്‍പ്പറ്റ: കൂടപ്പിറപ്പുകള്‍ക്ക് കൈത്താങ്ങായി കല്‍പ്പറ്റ നുസ്‌റത്തുദ്ധീന്‍ മുസ്‌ലിം സംഘത്തിന്റെ പ്രഥമ സമൂഹ വിവാഹം. എച്ച്.ഐ.എം.യു.പി സ്‌കൂളില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ മഹല്ലിലെ ആറ് പെണ്‍കുട്ടികളാണ് മഹല്ലിന്റെ കൈത്താങ്ങില്‍ വിവാഹ ജീവിതത്തിലേക്ക് കടന്നത്.
സാമ്പത്തിക ശേഷിയില്ലാത്തതിനാല്‍ മംഗല്യ സൗഭാഗ്യം ലഭിക്കാതെ പോകുന്ന തങ്ങളുടെ കൂടപ്പിറപ്പുകളെ കണ്ട് മഹല്ല് സംവിധാനം ഒരുമയോടെ പ്രവര്‍ത്തിച്ചതിന്റെ ഫലമായിരുന്നു നാടിന് ആഘോഷമായ സംഗമം.
മൈതാനി, അമ്പിലേരി, നെടുങ്കോട്, എമിലി, എസ്.കെ.എം.ജെ ഗൂഡലായ്കുന്ന്, ഓണിവയല്‍, കൈതക്കൊല്ലി, പുത്തൂര്‍വയല്‍, മഞ്ഞളാംകൊല്ലി, തുര്‍ക്കി, ഫാത്തിമ നൂര്‍ മസ്ജിദ്, എടഗുനി, വലിയ പള്ളി എന്നി പള്ളികള്‍ ഉള്‍ക്കൊള്ളുന്ന മഹല്ലിലെ 3000 കുടുംബങ്ങളാണ് സംഗമത്തെ വന്‍വിജയമാക്കിയവര്‍. മഹല്ല് നിവാസികള്‍ കൈമെയ് മറന്ന് നല്‍കിയ സംഭാവനയാണ് സംഗമത്തിന്റെ വിജയത്തിന് പിന്‍ബലമേകിയത്. ഓരോ കുട്ടികള്‍ക്കും 10 പവന്‍ സ്വര്‍ണവും വിവാഹ വസ്ത്രങ്ങളും സമ്മാനമായി നല്‍കിയ മഹല്ല് 15000ത്തോളം വരുന്ന അതിഥികള്‍ക്ക് ഭക്ഷണമൊരുക്കിയും അത്ഭുതം കാട്ടി. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളാണ് സംഗമം ഉദ്ഘാടനം ചെയ്തത്. മഹല്ല് പ്രസിഡന്റ് അഡ്വ. കെ മൊയ്തു അധ്യക്ഷനായി. പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ നിക്കാഹിന് നേതൃത്വം നല്‍കി. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങില്‍ റാശിദ് ഗസ്സാലി കൂളിവയല്‍ ഉല്‍ബോധനം നടത്തി. സമസ്ത ജില്ലാ പ്രസഡിന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍, വട്ടക്കാരി മജീദ് സംസാരിച്ചു.പിണങ്ങോട് അബൂബക്കര്‍, ജഅ്ഫര്‍ ഹൈതമി, സലീം മുസ്‌ലിയാര്‍ മണ്ണാര്‍ക്കാട്, സി.പി ഹാരിസ് ബാഖവി, പി.സി ഇബ്രാഹിം, മൊയ്തീന്‍കുട്ടി തന്നാടന്‍, ആര്‍.പി.എം തങ്ങള്‍, പയന്തോത്ത് മൂസ, പി.കെ അബൂബക്കര്‍, പി.പി ആലി, എ.പി ഹമീദ്, വി മൂസ ഗൂഡലായി, അബു, കെ മൊയ്തു, കുഞ്ഞബ്ദുല്ല ഹാജി, അലവി വടക്കേതില്‍, ബഷീര്‍ പുത്തുക്കണ്ടി, അറക്കല്‍ സൂപ്പിക്കുട്ടി, അഷ്‌റഫ് വേങ്ങാട്ട്, ടി ഹാരിസ് സംസം, മുജീബ് തങ്ങള്‍, ഹുസൈന്‍ തങ്ങള്‍, സ്വാദിഖ് തുറാബ് തങ്ങള്‍, കെ കുഞ്ഞിരായിന്‍ ഹാജി സംബന്ധിച്ചു. ചടങ്ങിന് മഹല്ല് സെക്രട്ടറി സി മൊയ്തീന്‍കുട്ടി സ്വാഗതം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്: കേന്ദ്രത്തിന് കള്ളക്കണക്കാണോ നൽകുക: പി.എം.എ സലാം

uae
  •  3 months ago
No Image

കാസര്‍കോട് അമ്മയെ മണ്‍വെട്ടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

സി എച്ച് രാഷ്ട്ര സേവാ പുരസ്‌കാരം കെ സി വേണുഗോപാൽ എം പിക്ക്

uae
  •  3 months ago
No Image

തലച്ചോറിലേറ്റ അണുബാധ; പ്ലസ്ടു വിദ്യാര്‍ഥി കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ചു

Kerala
  •  3 months ago
No Image

രാജിക്കത്ത് കൈമാറി അരവിന്ദ് കെജ്‌രിവാള്‍

National
  •  3 months ago
No Image

നിപ മരണം; അതിര്‍ത്തികളില്‍ പരിശോധന നടത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല'; ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രീംകോടതി

National
  •  3 months ago
No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago