HOME
DETAILS
MAL
ബി.ജെ.പിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു
backup
March 05 2019 | 18:03 PM
ന്യൂഡല്‍ഹി: ബി.ജെ.പിയുടെ ഔദ്യോഗിക വെബ്സൈറ്റ് അജ്ഞാതര്‍ ഹാക്ക് ചെയ്തു. സൈറ്റ് ഹാക്ക് ചെയ്തതിന്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. ഇതുസംബന്ധിച്ച് പാര്‍ട്ടി ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടുമില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചുകൊണ്ടുള്ള ഒരു ട്രോളും ചുവടെ ബൊഹീമിയന്‍ റാപ്സൊഡി സിനിമയുടെ സംഗീത വിഡിയോയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ജര്‍മന്‍ ചാന്‍സലര്‍ നടന്നുപോകുന്നതിനിടെ കൈകൊടുക്കാന്‍ മോദി ശ്രമിക്കുമ്പോള്‍ അത് ശ്രദ്ധിക്കാതെ അവര്‍ നടന്നുപോകുന്ന വീഡിയോയും സൈറ്റില്‍ കൊടുത്തിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണ നീക്കം സജീവമായതിനിടയിലാണ് സൈറ്റ് അജ്ഞാതര്‍ ഹാക്ക് ചെയ്തത്. ഉടന്‍ തിരിച്ചെത്തുമെന്ന് വ്യക്തമാക്കി സൈറ്റ് മരവിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."