HOME
DETAILS
MAL
റേഷനരിയില്‍ കല്ലും സിമന്റ് പൊടിയും
backup
July 09 2016 | 07:07 AM
ആലക്കോട്: റേഷന്‍ കടയില്‍ നിന്നു വാങ്ങിയ അരിയില്‍ കല്ലും സിമന്റ് പൊടിയും കണ്ടെത്തി. വെള്ളാട് ടൗണിലെ റേഷന്‍ കടയില്‍ നിന്നും വിതരണം ചെയ്ത മുപ്പത്തിയഞ്ച് കിലോ അരിയിലാണ് മൂന്നു കിലോയിലധികം കല്ലിന്റെയും സിമന്റിന്റേയും അവശിഷ്ടങ്ങളുള്ളത്. വെള്ളാട് പള്ളിക്കു സമീപം താമസിക്കുന്ന പുതുമനകുന്നേല് മിനിയെന്ന വീട്ടമ്മയ്ക്ക് കേന്ദ്ര സര്‍ക്കാറിന്റെ എ.എ.വൈ പദ്ധതി പ്രകാരം ലഭിച്ച അരിയിലാണ് മാലിന്യം കണ്ടെത്തിയത്. വീട്ടിലെത്തി അരി പരിശോധിച്ചപ്പോള്‍ മാലിന്യം കണ്ടതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മറ്റു പലര്‍ക്കും ഇതേരീതിയില്‍ മാലിന്യം കലര്‍ന്ന അരി ലഭിച്ചിട്ടുണ്ടെന്ന് മനസിലായി. ഇതോടെ മിനി ജില്ലാ സപ്ലൈ ഓഫിസര്‍ക്ക് പരാതി കൊടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അതേസമയം അരിയില്‍ മായം കലര്‍ന്നതായി പരാതി ലഭിച്ചിട്ടില്ലെന്നാണ് റേഷന്‍ കടയുടമയുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."