HOME
DETAILS

അനർഹയെന്നു ചൂണ്ടിക്കാണിച്ച് പുറത്താക്കിയ ഖമറുന്നിസയെ അടുത്തയാഴ്ച്ച നാട്ടിലെത്തിക്കും

  
backup
May 09 2020 | 14:05 PM

khamarinnisa-will-be-flye-on-next-weak-t-kearala

     റിയാദ്: കേന്ദ്ര ഗവണ്മെന്റ് വിമാന സർവ്വീസിന് അനുമതി നൽകിയതോടെ ആരംഭിച്ച അടിയന്തിര വിമാന സർവ്വീസിൽ അനര്ഹയെന്നു ചൂണ്ടിക്കാണിച്ച് മാറ്റി നിർത്തപ്പെട്ട കൊവിഡ് ബാധിച്ച് മരണപ്പെട്ട ചെമ്മാട് സ്വദേശിയുടെ ഭാര്യയെ അടുത്താഴ്ചയുള്ള വിമാനത്തിൽ നാട്ടിലെത്തിക്കാൻ സൗകര്യമൊരുക്കുമെന്ന് എംബസി. ഏപ്രിൽ നാലിന് കോവിഡ് ബാധിച്ച് മരിച്ച ചെമ്മാട് സ്വദേശി സ്വാഫ്‌വാന്റെ ഭാര്യ ഖമറുന്നീസയുടെ യാത്ര സംബന്ധമായ പ്രശ്‌നങ്ങൾക്കാണ് താൽകാലിക പരിഹാരം കാണാനായത്. ഭർത്താവ് മരിച്ചതോടെ മറ്റു ബന്ധുക്കളോ മറ്റോ ഇല്ലാതെ ദുരിതത്തിലായ യുവതിയെ വെള്ളിയാഴ്ച്ചയാരംഭിച്ച ആദ്യ വിമാനത്തിൽ തന്നെ നാട്ടിലേക്കയക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും വിവിധ കാരണങ്ങൾ കാണിച്ചു എംബസി ഇവരുടെ യാത്രക്ക് അനുമതി നിഷേധിക്കുകയായിരുന്നു. സന്ദർശക വിസയിൽ സഊദിയിലെത്തിയ യുവതി ഭർത്താവിന്റെ മരണ ശേഷം തനിച്ച് റിയാദിൽ ഏറെ സങ്കടക്കടലിൽ കഴിയുകയാണ്. സഹോദരനും ബന്ധുക്കളും ജിദ്ദയിൽ ഉണ്ടെങ്കിലും യാത്രാ വിലക്കുകൾ കാരണം അവർക്ക് യുവതിയുടെ അടുത്തേക്ക് എത്തിച്ചേരാൻ സാധിച്ചിട്ടില്ല.

     സ്വഫ്‌വാൻറെ മരണ ശേഷം യുവതി കൊവിഡ് ടെസ്റ്റിന് വിധേയമായെങ്കിലും നെഗറ്റിവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. എങ്കിലും ഇവർ ക്വാറന്റൈനിൽ കഴിയുകയും ചെയ്‌തിരുന്നു. ഇവരുടെ ക്വാറന്റൈൻ കാലാവധിയും കഴിഞ്ഞ ശേഷമാണ് കഴിഞ്ഞ ദിവസം റിയാദിൽ നിന്നും വിമാന യാത്ര ആരംഭിച്ചിരുന്നത്. എന്നാൽ, ക്വാറന്റൈനിൽ കഴിയുന്നതിനാൽ യാത്ര അനുവദിക്കാൻ കഴിയില്ലെന്നായിരുന്നു എംബസിയുടെ ഭാഗത്ത് നിന്നും ലഭിച്ച ആദ്യ മറുപടി. ഇതിനിടെ നാട്ടിലേക്കയക്കണമെന്നാവശ്യപ്പെട്ട് എംബസിയിൽ രജിസ്റ്റർ ചെയ്‌തിരുന്നെകിലും പിന്നീട് എംബസിയിൽ അന്വേഷിക്കുമ്പോൾ ഇവരുടെ രജിസ്‌ട്രേഷൻ കാണാനാകുന്നില്ലെന്ന പരാതിയും ഉയർന്നു. പല തവണ രജിസ്‌ട്രേഷൻ നടത്തിയതിനു ശേഷമാണ് എംബസിയിൽ ഇത് രേഖപ്പെടുത്തപ്പെട്ടത്.

    കൂടാതെ, യുവതിയുടെ ദയനീയ സ്ഥിതി പരിഗണിച്ച് പലതവണ അംബാസിഡർ അടക്കമുള്ളവർക്ക് നിവേദനവും നൽകിയിരുന്നു. എന്നിട്ടും യാതൊരു വിധ പരിഗണനയും ഉണ്ടായില്ലെന്ന് ഇതിനു നേതൃത്വം നൽകിയ സാമൂഹ്യ പ്രവർത്തകർ അറിയിച്ചു. ഒടുവിൽ അടുത്തയാഴ്ച റിയാദിൽ നിന്നും കേരളത്തിലേക്കുള്ള വിമാനത്തിൽ യുവതിയെ കൊണ്ട് പോകാനുള്ള നടപടികൾ കൈക്കൊണ്ടതായാണ് ഒടുവിൽ എംബസി നൽകുന്ന വിവരം. എന്നാൽ, നിലവിൽ സാഹചര്യത്തിൽ അടുത്തയാഴ്ചയിലെ വിമാന സർവ്വീസ് ഇത് വരെ പ്രഖ്യാപിച്ചിട്ടില്ലെന്നത് ആശങ്ക ഉയർത്തുന്നുണ്ട്. അതേസമയം. അടുത്ത ദിവസങ്ങളിൽ കേരളത്തിലേക്കുള്ള മറ്റു വിമാന സർവ്വീസുകളിലെങ്കിലും നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണെന്ന് നേതൃത്വം നൽകുന്ന കെ എം സി സി നേതാവ് സിദ്ധീഖ് തുവ്വൂർ അറിയിച്ചു. അതിനിടെ, മുൻഗണന ലിസ്റ്റ് മറികടന്ന് ചിലർക്ക് വിമാനത്തിൽ സീറ്റ് ലഭ്യമായതായുള്ള ആരോപണവും ഉയർന്നിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  10 minutes ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  27 minutes ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  42 minutes ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  an hour ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  2 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  4 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  4 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago