സ്ഥലം നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയ കേസില്‍ ദമ്പതികള്‍ പിടിയില്‍
പെരുമ്പാവൂര്‍: അഞ്ചു സെന്റ് സ്ഥലവും വീടും നല്‍കാമെന്ന് പറഞ്ഞ് കരാര്‍ എഴുതി സ്ഥലം ആധാരം ചെയ്ത് നല്‍കാതെ 10 ലക്ഷം കവര്‍ന്ന കേസില്‍ ദമ്പതികളെ പെരുമ്പാവൂര്‍ പൊലിസ് പിടികൂടി. പെരുമ്പാവുര് സ്വദേശികളായ പാലക്കാട്ടുതാഴം അമ്പാടന്‍ വീട്ടില്‍ ഷാജി (38) ഭാര്യ അജീന (31) എന്നിവരാണ് പിടിയിലായത്. തമിഴ്നാട് തിരുനല്‍വേലി സ്വദേശിയായ സുരേന്ദ്രനെയാണ് കബളിപ്പിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 24നാണ് കരാര്‍ അടിസ്ഥാനത്തില്‍ 20 ലക്ഷം തീറാധാരത്തിന് സ്ഥലം നല്‍കാമെന്ന് വിശ്വസിപ്പിച്ച് പത്ത് ലക്ഷം കവര്‍ന്നത്.
സുരേന്ദ്രന് പെരുമ്പാവൂര്‍ കെ.എസ്.ആര്.ടി.സി ബസ്റ്റാന്റിന് സമീപം വാടകക്ക് താമസിച്ച് വരികയായിരുന്നു. കരാര്‍ കാലവധി കഴിഞ്ഞിട്ടും ആധാരം ചെയ്തുകൊടുക്കാന്‍ തയാറാകുകയോ മുന്‍കൂര്‍ വാങ്ങിയ പണം തിരികെ നല്കുവാനോ പ്രതികള്‍ തയാറായില്ല. തുടര്‍ന്നാണ് സുരേന്ദ്രന് പെരുമ്പാവൂര്‍ പൊലിസ് സ്റ്റേഷനില്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."