HOME
DETAILS
MAL
റോഡ് നിയമം പാലിച്ചവര്‍ക്കു പൊലിസ് സര്‍ട്ടിഫിക്കറ്റ് നല്കി
backup
April 09 2017 | 22:04 PM
പുത്തനത്താണി: റോഡ് സുരക്ഷാനിയമം പാലിച്ച ബൈക്ക് യാത്രികര്‍ക്ക് കല്പകഞ്ചേരി പൊലിസിന്റെ വക ഗുഡ് സര്‍ട്ടിഫിക്കറ്റ്.
ട്രാഫിക് ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് നിയമം പാലിച്ചവര്‍ക്കുള്ള അംഗീകാരമായി മധുരത്തോടൊപ്പം സര്‍ട്ടിഫിക്കറ്റും നല്‍കിയത്. നിയമം തെറ്റിച്ചവര്‍ക്ക് പിഴയോടൊപ്പം റോഡ് സുരക്ഷാ നിയമങ്ങളടങ്ങിയ ലഘുലേഖയും വിതരണം ചെയ്തു. അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കല്പകഞ്ചേരി പൊലിസ് ട്രാഫിക് നിയന്ത്രണം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി വിവിധ പരിപാടികള്‍ നടപ്പിലാക്കി വരികയാണെന്നും നിയമം തെറ്റിക്കുന്നവര്‍ക്ക് എല്ലാ ഞായറാഴ്ചയും കല്പകഞ്ചേരി പൊലിസ് സ്റ്റേഷനില്‍ വെച്ച് നിയമ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുമെന്നും സബ് ഇന്‍സ് പെക്ടര്‍ പി.സംഗീത് പറഞ്ഞു.
നിയമം ലംഘിച്ച നാല്പതോളം വാഹനങ്ങള്‍ക്കും പിഴ ഈടാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."