നിരീക്ഷണത്തിലുള്ളവര്‍ക്കായി കോവിഡ്-19 ഇ-ജാഗ്രത ആപ്പ്: നിതാന്തശ്രദ്ധയോടെ ആരോഗ്യ പ്രവര്‍ത്തകര്‍
തിരുവനന്തപുരം: സര്‍ക്കാരിന്റെ കെയര്‍ സെന്ററുകളില്‍ കഴിയുന്നവരേയും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരേയും ആരോഗ്യ പ്രവര്‍ത്തകര്‍ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കും. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇവര്‍ക്ക് ബന്ധപ്പെടാവുന്ന നമ്പരും നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ കെയര്‍ സെന്ററുകളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം 24 മണിക്കൂറും ഉറപ്പുവരുത്തിയിട്ടുണ്ട്. കോവിഡ് ആശുപത്രികളുടെ നിയന്ത്രണത്തിലാണ് ഓരോ കെയര്‍ സെന്ററും.
നിരീക്ഷണത്തിലുള്ളവര്‍ക്കായി കോവിഡ്-19 ഇ-ജാഗ്രത ആപ്പും തയ്യാറാക്കിയിട്ടുണ്ട്. എന്തെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ വീഡിയോ കോള്‍ വഴി ഡോക്ടര്‍മാര്‍ ഇവരുമായി ബന്ധപ്പെടുന്നു. ചെറിയ രോഗലക്ഷണമുള്ളവര്‍ക്ക് ഇ-ജാഗ്രത ആപ്പ് വഴി ടെലി മെഡിസിനിലൂടെ മരുന്ന് കുറിക്കുകയും ആരോഗ്യ പ്രവര്‍ത്തകര്‍ ആ മരുന്ന് എത്തിച്ച് നല്‍കുകയും ചെയ്യുന്നു.
ആവശ്യമുണ്ടെങ്കില്‍ മെഡിക്കല്‍ ടീം ഇക്കാര്യം ചര്‍ച്ച ചെയ്ത് ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിക്കുന്നു. ഉടന്‍ തന്നെ ആംബുലന്‍സ് അയച്ച് എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് കോവിഡ് ആശുപത്രിയിലെത്തിക്കുന്നു. ആശുപത്രിയില്‍ വെച്ചാണ് സ്രവമെടുത്ത് ആര്‍ടി, പിസിആര്‍ പരിശോധനയ്ക്കായി അയയ്ക്കുന്നത്. തൊട്ടടുത്തിരുന്ന് യാത്ര ചെയ്തവരെയെല്ലാം നിരീക്ഷണത്തിലാണ്. അവരെ പെട്ടെന്ന് ട്രെയിസ് ചെയ്ത് കൂടുതല്‍ ശ്രദ്ധിക്കാനും കഴിയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."