HOME
DETAILS
MAL
ജനവാസ മേഖലയില്‍ കുട്ടി കൊമ്പനെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി
backup
June 21 2018 | 07:06 AM
കോതമംഗലം: നേര്യമംഗലം വനത്തിനടുത്ത് ജനവാസ മേഖലയില്‍ കുട്ടി കൊമ്പനെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി. മാമലക്കണ്ടം കുയിനിപാറ കൊഴുമ്പേ കല്ലിടുമ്പില്‍ കൃഷ്ണന്‍കുട്ടി എന്ന ആളുടെ കൃഷിസ്ഥലത്തിലാണ് ഉദ്ദേശം 5 വയസുള്ള ഒരു കുട്ടി കൊമ്പനെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
ബുധനാഴ്ച ഉച്ചയോടെ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതോടെ ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ ഇന്‍ചാര്‍ജ് ദിലീപ് ഖാന്റെ നേതൃത്വത്തില്‍ ഉള്ള വനപാലകര്‍ സംഭവസ്ഥലതെത്തി പ്രാഥമിക അന്വോഷണം നടത്തുകയും ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു.
തുടര്‍ന്ന് മൂന്നാര്‍ അസിസ്റ്റന്റ് വെറ്ററിനറി ഫോസ്റ് ഓഫിസര്‍ അരുണ്‍ന്റെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തുവാനുള്ള നടപടികളും പൂര്‍ത്തിയാക്കി. പോസ്റ്റ്മോര്‍ട്ട വിവരങ്ങള്‍ ലഭ്യമായാലേ മരണകാരണം വ്യക്തമാകൂവെന്ന് വനപാലകര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."