പൊന്നാനിയിലെ വേനല്‍ക്കാല പച്ചക്കറി വിളവെടുപ്പ് ആരംഭിച്ചു
പൊന്നാനി: വിഷുവിപണിയില്‍ സ്വയം പര്യാപ്തമായ പച്ചക്കറി ഉപ്പാദനം ലക്ഷ്യമിട്ട് ആരംഭിച്ച വേനല്‍കാല പച്ചക്കറി കൃഷിയ്ക്ക് നൂറുമേനി വിളവ്.
ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ഈശ്വരമംഗലം മേഖലയിലാണ് പച്ചക്കറി കൃഷി വിവിധ പാടങ്ങളിലായി നടന്നത്. ഈശ്വരമംഗം വി.വി.ഹംസ സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഈഴവത്തിരുത്തി കൃഷിഭവന്റെ സഹകരണത്തോടെ നടത്തിയ പച്ചക്കറി കൃഷിയാണ് വിളവെടുത്തത്. വി.വി.സലാമിന്റെ മൂന്നര ഏക്കര്‍ പാടത്ത് കൃഷി ചെയ്ത കാര്‍ഷിക വിളവെടുപ്പാണ് നടന്നത്. വിഷു വിപണിയിലേക്കാവശ്യമായ കണിവെള്ളരി, മത്ത, ചുരങ്ങ, കയ്പ, വെണ്ട തുടങ്ങിയ നിരവധി പച്ചക്കറികളാണ് വിളവെടുത്തത്. പൊന്നാനി നഗരസഭയുടെയും കൃഷിഭവന്റെയും നേതൃത്വത്തിലുള്ള വിഷു പച്ചക്കറിച്ചന്ത തിങ്കളാഴ്ച മുതല്‍ കുണ്ടുകടവ് ജങ്ഷനില്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കും. ഈഴവത്തിരുത്തി കൃഷി ഓഫിസര്‍ കെ വാസുദേവന്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കര്‍ഷക സംഘം ഏരിയാ സെക്രട്ടറി രജീഷ് ഈപ്പാല, വി .വി അബ്ദുല്‍ സലാം, വി.വി. ആഷിഖ്, ഷാഫി അറയ്ക്കല്‍, യു.ടി.മുസ്തഫ, മുസമ്മില്‍ പാലക്കല്‍, ഷെറീന, മുഹമ്മദ് കുട്ടി, അബൂബക്കര്‍ എന്നിവര്‍ വിളവെടുപ്പിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."