HOME
DETAILS

അയ്യായിരത്തിലധികം അധ്യാപകരുടെ കുറവ്

  
backup
March 05 2019 | 18:03 PM

teachers-not-fill

 

പരീക്ഷാ നടത്തിപ്പിന് എല്‍.പി, യു.പി അധ്യാപകരെ എത്തിക്കാന്‍ വൈകിയും ശ്രമം
എ.കെ ഫസലുറഹ്മാന്‍


മലപ്പുറം: സംസ്ഥാനത്തെ പ്ലസ്‌വണ്‍, പ്ലസ്ടു പരീക്ഷകള്‍ ഇന്ന് തുടങ്ങാനിരിക്കെ പരീക്ഷാനടത്തിപ്പിന് അധ്യാപകരെ തേടി നെട്ടോട്ടം. 30 കുട്ടികള്‍ക്ക് ഒരു ഇന്‍വിജിലേറ്റര്‍ എന്ന രീതിയില്‍ നടത്തേണ്ട പരീക്ഷയ്ക്ക് വിവിധ ജില്ലകളിലായി അയ്യായിരത്തിലധികം അധ്യാപകരുടെ കുറവാണുള്ളത്്.


വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ പുതിയ പരീക്ഷാ സോഫ്റ്റ് വെയറിലേക്ക് മാറിയതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്നലെ രാത്രി വൈകിയും ഹയര്‍ സെക്കന്‍ഡറി ഡയരക്ടറേറ്റും റീജ്യനല്‍ ഓഫിസുകളും പൊതുവിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് ശ്രമം നടത്തിയാണ് താല്‍ക്കാലിക പരിഹാരം കണ്ടത്്.
എച്ച്.എസ്.ഇ മാനേജര്‍ എന്ന സോഫ്റ്റ്‌വെയറാണ് കഴിഞ്ഞ വര്‍ഷം വരെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ നടത്തിപ്പിന് ഉപയോഗിച്ചിരുന്നത്്. സ്വകാര്യ സോഫ്റ്റ്‌വെയറിനു പകരം നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ തയാറാക്കിയ 'ഐ എക്‌സാം സോഫ്റ്റ് വെയര്‍' ലെ സാങ്കേതിക പിഴവുകളാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എഴുതുന്ന പരീക്ഷയുടെ നടത്തിപ്പു തന്നെ അവതാളത്തിലാകുന്ന തരത്തിലേക്ക് എത്തിയിരിക്കുന്നത്.


ക്ഷമതാ പരിശോധനകള്‍ നടത്താതെ ആഴ്ചകള്‍ക്ക് മുന്‍പ് ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷയുടെ ഇന്‍വിജലേറ്റര്‍മാരെയും ഇതേ സോഫ്റ്റ്‌വെയര്‍ മുഖാന്തിരമാണ് നിയമിച്ചിരുന്നത്്. ഇതിലെ പാകപ്പിഴവുകള്‍ ചൂണ്ടിക്കാട്ടി അന്നുതന്നെ സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു. പിഴവുകള്‍ പരിഹരിക്കാതെ എഴുത്തു പരീക്ഷാ ഡ്യൂട്ടിക്കുള്ള ഇന്‍വിജലേറ്റര്‍മാരെയും പുതിയ സോഫ്റ്റ് വെയര്‍ മുഖാന്തിരം നിയമിച്ചതാണ് പ്രശ്‌നത്തിനു കാരണം. ദിവസങ്ങള്‍ക്കു മുന്നേ സോഫ്റ്റ് വെയര്‍ വഴി ഡ്യൂട്ടി നിര്‍ണയം പൂര്‍ത്തിയാക്കി ചുമതല നല്‍കേണ്ടതിനുപകരം ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് ഡ്യൂട്ടി വിവരം ഇന്നലെയോടെയാണ് ലഭിക്കുന്നത്. സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലെ മുഴുവന്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകരെയും പരീക്ഷാ ഡ്യൂട്ടിക്ക് വിന്യസിച്ചിട്ടും പരീക്ഷാ നടത്തിപ്പിന് നൂറുമുതല്‍ രണ്ടായിരും വരെ അധ്യാപകരുടെ കുറവാണ് ഒരോ ജില്ലയിലുമുള്ളത്.


പരീക്ഷാ ഡ്യൂട്ടിക്ക് 4153 അധ്യാപകര്‍ വേണ്ട മലപ്പുറം ജില്ലയില്‍ 1865 അധ്യാപകരുടെ കുറവുണ്ട്. കോഴിക്കോട് (546), പാലക്കാട് (584), എറണാകുളം (278), തൃശൂര്‍ (218), തിരുവനന്തപുരം(232,) വയനാട്ടില്‍ 181 പേരും കുറവുണ്ട്. മറ്റ് ജില്ലകളിലും സമാനമാണ് അവസ്ഥ. ഇതുപരിഹരിക്കാന്‍ ഹൈസ്‌കൂള്‍, യു.പി തലങ്ങളിലെ അധ്യാപകരെ വിന്യസിക്കാന്‍ ഇന്നലെയാണ് ശ്രമം നടന്നത്. എന്നാല്‍ വാര്‍ഷിക പരീക്ഷ നടക്കുന്നതിനാല്‍ അധ്യാപകരെ വിട്ടുനല്‍കാന്‍ സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍ തയാറായില്ല. ഇക്കാര്യം പൊതുവിദ്യാഭ്യാസ ഡയരക്ടറെ ഹയര്‍ സെക്കന്‍ഡറി ഡയരക്ടര്‍ അറിയിച്ചിട്ടുണ്ട്. അണ്‍ എയ്ഡഡ് അധ്യാപകരെ പരീക്ഷാ ഡ്യൂട്ടിക്ക് ചുമതലപ്പെടുത്താന്‍ പാടില്ലാത്തതിനാല്‍ എല്‍.പി അധ്യാപകരെ വച്ച് പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ റീജ്യനല്‍ ഡയരക്ടര്‍മാരുടെ നേതൃത്വത്തില്‍ നടത്തിയിട്ടുണ്ട്. ഇത് എത്രമാത്രം ഫലവത്തായെന്ന് ഇന്നത്തെ പരീക്ഷയോടെമാത്രമെ അറിയാനാവൂ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗോയിങ് വിഭാഗത്തെ കൂടാതെ പ്ലസ്‌വണ്‍, പ്ലസ്ടു തലങ്ങളിലായി ഒന്നരലക്ഷം വിദ്യാര്‍ഥികള്‍ സ്‌കോള്‍ കേരള വഴിയും പരീക്ഷ എഴുതുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  a day ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  a day ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  a day ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  a day ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  a day ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  a day ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  a day ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  a day ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  a day ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  a day ago