ദരിഫിന്റെ അപ്രതീക്ഷിത രാജിക്കിടയാക്കിയത് ബഷാറുല്‍ അസദിന്റെ ഇറാന് സന്ദര്‍ശനം
തെഹ്റാന്: ഇറാന് വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് ദരിഫിന്റെ പൊടുന്നനെയുള്ള രാജിക്കു പിന്നില്‍ സിറിയന്‍ പ്രസിഡന്റ് ബഷാറുല്‍ അസദിന്റെ സന്ദര്‍ശനം. വിദേശകാര്യ മന്ത്രാലയവുമായി കൂടിയാലോചിക്കാതെ അസദിന്റെ ഇറാന് സന്ദര്‍ശനം നിശ്ചയിച്ച നടപടിയില്‍ പ്രതിഷേധിച്ചാണ് ദരിഫിന്റെ രാജിയെന്ന് അദ്ദേഹത്തിന്റെ വക്താവ് ബഹ്റം ഖാസിമിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി ഇസ്ന റിപ്പോര്‍ട്ട്ചെയ്തു. ബഷാറുല്‍ അസദ് ഇറാനിലേക്കു വരുന്നതിനെ കുറിച്ച് വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചില്ല. ഇതാവട്ടെ അസദിന്റെ സന്ദര്‍ശനത്തിലുടനീളം മുഴച്ചുനില്ക്കുകയും ചെയ്തിരുന്നു- ഇസ്ന റിപ്പോര്‍ട്ട് ചെയ്തു.
തനിക്കെതിരായ പ്രക്ഷോഭങ്ങളെ അടിച്ചമര്ത്തിവരുന്നതിനാല് രാജ്യാന്തരതലത്തില്‍ ഏറെക്കുറേ ഒറ്റപ്പട്ട അസദുമായി അടുപ്പം പുലര്‍ത്തുന്ന വിരലിലെണ്ണാവുന്ന രാജ്യങ്ങളിലൊന്നാണ് ഇറാന്.
ബറാക് ഒബാമ അമേരിക്കന്‍ പ്രസിഡന്റായിരിക്കെ ഇറാനും ആറു വന്‍ശക്തി രാഷ്ട്രങ്ങളും തമ്മിലുള്ള 2015ലെ ആണവ കരാര്‍ രൂപീകരിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച ദരിഫ് കഴിഞ്ഞമാസമാണ് രാജിവച്ചത്. എന്നാല്‍ രാജി പ്രസിഡന്റ് ഹസന് റൂഹാനി നിരസിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."