HOME
DETAILS

ഹിന്ദുക്കളെ അവഹേളിച്ച പാക് മന്ത്രി പ്രതിഷേധത്തിനൊടുവില്‍ രാജിവച്ചു

  
backup
March 05 2019 | 18:03 PM

%e0%b4%b9%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%86-%e0%b4%85%e0%b4%b5%e0%b4%b9%e0%b5%87%e0%b4%b3%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%aa%e0%b4%be

 

ലാഹോര്‍: പാകിസ്താനില്‍ ന്യൂനപക്ഷവിഭാഗമായ ഹിന്ദുക്കളെ 'പശുമൂത്രം കുടിക്കുന്നവര്‍' എന്നുവിശേഷിപ്പിച്ച പഞ്ചാബ് സാംസ്‌കാരിക മന്ത്രി ഫയാസുല്‍ ഹസന്‍ ചൗഹാന്‍ പ്രതിഷേധത്തിനൊടുവില്‍ രാജിവച്ചു. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി (പി.ടി.ഐ) നേതാവാണ്. ഫയാസിന്റെ രാജി പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാന്‍ ബുസ്ദാര്‍ സ്വീകരിച്ചു.


പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ രൂപപ്പെട്ട യുദ്ധസമാന അന്തരീക്ഷത്തിലായിരുന്നു ഫയാസിന്റെ പ്രസ്താവന.
പ്രസ്താവനയ്‌ക്കെതിരേ പാര്‍ട്ടിക്കുള്ളില്‍നിന്നും പുറത്തുനിന്നും സമൂഹ മാധ്യമങ്ങളിലും ഒരുപോലെ വിമര്‍ശനമുയരുകയായിരുന്നു.മറ്റൊരു മതത്തെ ആക്രമിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നായിരുന്നു മന്ത്രിസഭയിലെ സഹപ്രവര്‍ത്തകനും പി.ടി.ഐ നേതാവുമായ മനുഷ്യാവകാശ മന്ത്രി ഷിരീന്‍ മസാരി അഭിപ്രായപ്പെട്ടത്.


ഹിന്ദുക്കളും രാജ്യത്തിനുവേണ്ടി ത്യാഗം സഹിച്ചവരാണ്. സഹിഷ്ണുതയുടെയും ആദരവിന്റെയും സന്ദേശമാണ് നമ്മുടെ പ്രധാനമന്ത്രിയുടേത്.


ഒരുതരത്തിലുള്ള മതസ്പര്‍ധയും അനുവദിച്ചുകൊടുക്കാനാവില്ലെന്നും അവര്‍ വ്യക്തമാക്കി. ഇതിനൊടുവില്‍ ഫയാസിനെതിരേ കര്‍ശന നടപടിയെടുക്കണമെന്ന്് ഇമ്രാന്‍ ഖാന്റെ ഓഫിസ് പഞ്ചാബ് മുഖ്യമന്ത്രിക്കു നിര്‍ദേശം കൊടുത്തു. ഇതോടെ മന്ത്രിയെ മുഖ്യമന്ത്രിയുടെ ഓഫിസ് വിളിച്ചുവരുത്തുകയും രാജിയാവശ്യപ്പെടുകയുമായിരുന്നു.


വിവാദമായതോടെ അദ്ദേഹം പാകിസ്താനിലെ ഹിന്ദു സമുദായത്തോട് മാപ്പപേക്ഷിച്ചിരുന്നു. താനുദ്ദേശിച്ചത് ഇവിടത്തെ ഹിന്ദുക്കളെക്കുറിച്ചല്ലെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സൈന്യത്തെയുമാണെന്നും അദ്ദേഹം വിശദീകരിക്കുകയുണ്ടായി.


എന്നാല്‍ വിശദീകരണത്തില്‍ തൃപ്തനാവാതിരുന്ന മുഖ്യമന്ത്രി അദ്ദേഹത്തോട് രാജിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പാക് ജനസംഖ്യയില്‍ 1.6 ശതമാനം ഹൈന്ദവ വിശ്വാസികളാണുള്ളത്. ഇവര്‍ക്ക് പാര്‍ലമെന്റിലും പ്രവിശ്യാ സഭകളിലും നിശ്ചിത സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  3 minutes ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  23 minutes ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  3 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  3 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  3 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  3 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  4 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  4 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  4 hours ago