HOME
DETAILS

രാജരാജേശ്വര ക്ഷേത്രത്തിലെ 'ശിവസുന്ദരം' ഇനി ഓര്‍മ

  
backup
July 09 2016 | 07:07 AM

%e0%b4%b0%e0%b4%be%e0%b4%9c%e0%b4%b0%e0%b4%be%e0%b4%9c%e0%b5%87%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%b0-%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf


തളിപ്പറമ്പ്: രാജരാജേശ്വര ക്ഷേത്രത്തിനു സമീപത്തെ ആനക്കൊട്ടിലില്‍ മദപ്പാടോടെ കൂച്ചുവിലങ്ങിട്ട് തളച്ചിരുന്ന 'ശിവസുന്ദരം' ദുരൂഹതകള്‍ ബാക്കിയാക്കി യാത്രയായി. ആനയെ തളച്ചിരുന്ന സ്ഥലത്തു നിന്ന് നൂറ് മീറ്റര്‍ മാറിയാണ് ചിതയൊരുക്കിയത്. വ്യാഴാഴ്ച രാത്രിയോടെ ക്രെയിന്‍ ഉപയോഗിച്ച് ചിതയൊരുക്കുന്ന സ്ഥലത്തിനടുത്തേക്ക് മൃതദേഹം എത്തിച്ചെങ്കിലും വെളിച്ചക്കുറവു കാരണം പോസ്റ്റുമോര്‍ട്ടം ഇന്നലെ രാവിലെയാണ് നടത്തിയത്. വനം വകുപ്പിന്റെ വെറ്ററിനറി സര്‍ജന്‍ ഡോ. വി.ഐ ജിജുമോന്റെ നേതൃത്വത്തില്‍ വെറ്ററിനറി പാത്തോളജിസ്റ്റ് ഡോ. ആതിര, തളിപ്പറമ്പ് വെറ്ററിനറി പോളി ക്ലിനിക്കിലെ സീനിയര്‍ സര്‍ജന്‍ ഡോ. ഇ സോയ വിനോദ് എന്നിവരാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ആനയുടെ ശരീരത്തില്‍ നിന്നു ശേഖരിച്ച സാംപിളുകള്‍ കോഴിക്കോട് റീജിയണല്‍ കെമിക്കല്‍ ഫോറന്‍സിക് ലാബിലേക്ക് അയക്കും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. ആനയുടെ കൊമ്പും നഖവും വനം വകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആനയുടെ ഉടമസ്ഥാവകാശ രേഖകള്‍ ഹാജരാക്കുന്ന മുറക്ക് അവ കൈമാറും. നിലവിലെ രേഖകള്‍ പ്രകാരം ശിവകാശിയിലെ മാരിയപ്പന്‍ കെയര്‍ ഓഫ് തലോറ ദിവാകരന്‍ ജ്യോത്സ്യര്‍ എന്നു മാത്രമാണ് ഉടമസ്ഥനെ കുറിച്ച് ലഭ്യമായ വിവരം.
ശിവസുന്ദരത്തിന്റെ സംസ്‌കാരത്തിനായി ടി.ടി.കെ ദേവസ്വത്തിന് രണ്ട് ലക്ഷം രൂപയോളം ചെലവായി. ക്രെയിന്‍ ഉപയോഗിച്ചാണ് ആനയെ സംസ്‌കാര സ്ഥലത്ത് എത്തിച്ചത്. ജെ.സി.ബി ഉപയോഗിച്ച് കൂറ്റന്‍ കുഴിയൊരുക്കി ചിരട്ട നിറച്ച് അതിനു മുകളിലാണ് ചിതയൊരുക്കിയത്. മൂന്ന് ലോറി വിറക്, രണ്ട് ലോറി ചിരട്ട, രണ്ട് ചാക്ക് പഞ്ചസാര എന്നിവയാണ് സംസ്‌കാരത്തിന് ഉപയോഗിച്ചത്. ആനയെ വെട്ടി മുറിച്ചാണ് സംസ്‌കരിച്ചത്. കഷണങ്ങളാക്കാന്‍ നാല് മണിക്കൂറോളം വേണ്ടിവന്നു. വിദഗ്ധരായ നാലുപേരെ ഇതിനായി വടകരയില്‍ നിന്ന് എത്തിച്ചു. ദേവസ്വം ഏര്‍പ്പെടുത്തിയ എട്ടു തൊഴിലാളികളും നാട്ടുകാരും സജീവമായി രംഗത്തുണ്ടായിരുന്നു. പൂര്‍ണമായും ദഹിച്ചു തീരാന്‍ നാല് ദിവസത്തോളം എടുക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
ക്ഷേത്രത്തില്‍ അവശേഷിക്കുന്ന ഗണപതി എന്ന ആനയുടെ സ്ഥിതി വനംവകുപ്പ് പരിശോധിച്ചു ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് മൃഗ ക്ഷേമ സംഘടനയായ ആനിമല്‍ ആന്റ് ബേര്‍ഡ്‌സ് വെല്‍ഫെയര്‍ ട്രസ്റ്റ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. നാട്ടാന പരിപാലന നിയമങ്ങള്‍ കര്‍ശനമാക്കണമെന്നാവശ്യപ്പെട്ട് വനംവകുപ്പ് മന്ത്രിക്ക് അടിയന്തിര ഫാക്‌സ് സന്ദേശം അയച്ചിട്ടുണ്ടെന്നും നാട്ടാനകളുടെ അവസ്ഥ വിലയിരുത്താന്‍ വനം വകുപ്പിനു കീഴില്‍ പ്രത്യേക വിഭാഗത്തിന് രൂപം നല്‍കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago