HOME
DETAILS
MAL
ഹോട്ടലില്‍ ബോംബെന്ന് വ്യാജ സന്ദേശം: യുവതി അറസ്റ്റില്‍
backup
March 05 2019 | 18:03 PM
പനാജി: ഹോട്ടലില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം നല്കിയ മുംബൈ സ്വദേശിനിയെ പൊലിസ് അറസ്റ്റ് ചെയ്തു. നിരവധി വിനോദ സഞ്ചാരികള്‍ എത്തുന്ന ഹോട്ടലിലാണ് ബോംബ് വച്ചതെന്നാണ് 23കാരിയായ രംഗോളി പട്ടേല്‍ എന്ന യുവതി അറിയിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് പൊലിസില്‍ വിളിച്ച് യുവതി ഭീഷണ സന്ദേശം കൈമാറിയത്. ഹോട്ടലിലെ ചില ജീവനക്കാരുമായുള്ള തര്‍ക്കമാണ് ഭീഷണിക്ക് യുവതിയെ പ്രേരിപ്പിച്ചതെന്ന് പൊലിസ് അറിയിച്ചു. ഭീഷണിയെതുടര്‍ന്ന് ഹോട്ടലില്‍നിന്ന് എല്ലാവരെയും ഒഴിപ്പിച്ചു നടത്തിയ തിരച്ചിലില്‍ സംശയാസ്പദമായ ഒന്നും തന്നെ കണ്ടെത്താനായില്ലെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."