കുളം ആഴപ്പെടുത്തി ലഭിച്ച 17 ലക്ഷത്തിന്റെ മണ്ണ് കാണാതായി
മുതലമട: കുളം ആഴപെടുത്തി ലഭിച്ച 17 ലക്ഷത്തിന്റെ മണ്ണ് കാണാതായി.പാപ്പാന്‍ ചള്ളക്കു സമീപത്തുള്ള ചുണ്ണാബേരിക്കുളം ആഴപ്പെടുത്തി ലഭിച്ച മണ്ണ് ലേലത്തിന് നല്‍കുവാന്‍ എത്തിയ ചിറ്റൂര്‍ റവന്യൂ വകുപ്പാണ് മണ്ണ് കണ്ടെത്താത്തതോടെ ലേല നടപടികള്‍ നിര്‍ത്തിവെക്കുകയാണുണ്ടായത്.
2017 ഏപ്രിലില്‍ നവീകരണ പണികള്‍ അവസാനിച്ച ചുണാബേരിക്കുളത്തില്‍ നിന്നും 16,778.09 ഘനമീറ്റര്‍ മണ്ണാണ് ശേഖരിച്ചിരുന്നത് .16 ലക്ഷത്തിന്റെ മണ്ണാണ് ഉണ്ടായിരുന്നത്. ചിറ്റൂര്‍ ഡപ്യൂട്ടി തഹസില്‍ദാര്‍ വി. അനന്ദകൃഷ്ണനും സംഘവുമാണ് മണ്ണ് പരിശോധിക്കാന്‍ എത്തിയത്. മണ്ണ് നഷ്ടപ്പെട്ടതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി പി മാധവന്റെ നേതൃത്വത്തിലുള്ള സംഘം പ്രകടനമായി മുതലമട പഞ്ചായത്തിലെത്തി. പിന്നീട്പഞ്ചായത്ത് പ്രസിഡന്റ് ബേബി സുധയുമായി നടത്തിയ ചര്‍ച്ചയില്‍ മണ്ണ് കാണാതായതുമായി ബസപ്പെട്ട പരാതി തഹസില്‍ദാര്‍ക്കും ജില്ലാ മണ്ണ്‌സംരക്ഷണ ഓഫീസര്‍ക്കും നല്‍കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബേബി സുധ പറഞ്ഞു.
മുതലമട വില്ലേജ് ഓഫിസില്‍ എത്തിയ സമരക്കാര്‍ അവിടെയുണ്ടായ മണ്ണ് സംരക്ഷണ ഉദ്യോഗസ്ഥരുമായി വാക്കേറ്റം നടത്തി കൊല്ലങ്കോട് പൊലിസ് എത്തിയാണ് പ്രശ്‌നം അവസാനിപ്പിച്ചത്. എന്നാല്‍ കുളത്തില്‍ നിന്നും ശേഖരിച്ചമണ്ണ് സമീപങ്ങളിലെ പറമ്പുകളില്‍ ഉണ്ടെന്നും ശേഖരിച്ചമണ്ണ് കര്‍ഷകര്‍ നികത്തിയിട്ടുണ്ടെങ്കില്‍ എടുക്കുവാന്‍ നടപടി സ്വീകരിക്കുമെന്നും മണ്ണ് സംരക്ഷണ വകുപ്പ് ആലത്തൂര്‍ ഓഫീസര്‍
താരാ മനോഹരന്‍ പറഞ്ഞു .സമരത്തില്‍ ചെല്ല മുത്തു കൗണ്ടര്‍ , ആര്‍.ബിജോയ്, അജിത് കൊല്ലങ്കോട്, വിനേഷ്, മുഹമ്മദ് ഹനീഫ, സി.വിഷ്ണു , പ്രദീപ് നെന്മാറ സമരങ്ങളില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."