നായകളെ കൊന്ന സംഭവത്തില്‍ മനേകാ ഗാന്ധി ഇടപെട്ടു
കൂത്തുപറമ്പ്: വളര്‍ത്തു നായയേയും കുട്ടികളെയും നഗരസഭാധികൃതരുടെ നിര്‍ദേശപ്രകാരം പട്ടിപിടുത്തക്കാര് കൊന്ന സംഭവത്തില്‍ മനേകാ ഗാന്ധി ഇടപെട്ട് അന്വേഷണം തുടങ്ങി. കൂത്തുപറമ്പിലെ പഴശ്ശി ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ക്വാര്‍ട്ടേഴ്സിലെ താമസക്കാരിയായ പി.വി പുഷ്പ നല്കിയ പരാതിയിലാണ് നടപടി.
ക്വാര്‍ട്ടേഴ്സിലെ താമസക്കാര്‍ വളര്‍ത്തിയിരുന്ന നായയേയും ഒരു മാസം പ്രായമുള്ള ആറു കുട്ടികളെയുമാണ് നഗരസഭാ അധികൃതരുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ ദിവസം ഉച്ചയോടെ പട്ടിപിടുത്തക്കാരെത്തി കൊന്നത്. വളര്‍ത്തുമൃഗത്തോടുള്ള ക്രൂരതയാണെന്നു ചൂണ്ടിക്കാട്ടി ഇ-മെയില്‍ വഴിയാണ് പുഷ്പ പരാതി നല്‍കിയത്. പരാതി സ്വീകരിച്ച മനേകാ ഗാന്ധി തുടരന്വേഷണത്തിന് കണ്ണൂര്‍ ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിലേക്ക് പരാതി അയച്ചു കൊടുക്കുകയായിരുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ഇന്നലെ പഴശ്ശി ക്വാര്‍ട്ടേഴ്സിലെത്തി അന്വേഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."