യശ്വന്ത്പൂര്‍- ജംഷഡ്പൂര്‍ ട്രെയിനിന് തീപിടിച്ചു
ഈസ്റ്റ് ഗോദാവരി: ബംഗളൂരുവില്‍നിന്ന് ജാര്‍ഖണ്ഡിലെ ടാറ്റാ നഗറിലേക്കുള്ള യശ്വന്ത് പൂര്‍-ജംഷഡ്പൂര്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിന് തീപിടിച്ചു. ആന്ധ്രയിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലെത്തിയപ്പോള്‍ ട്രെയിനിലെ പാന്‍ട്രി കാറില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് സംശയിക്കുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഇന്നലെ പുലര്‍ച്ചെ രണ്ടിനായിരുന്നു അപകടം. തീപിടിത്തത്തെ തുടര്‍ന്ന് പാന്‍ട്രികാര്‍ പൂര്‍ണമായും കത്തിനശിച്ചു. തീപിടിത്തമുണ്ടായ ഉടന്‍ തന്നെ ട്രെയിന്‍ നിര്‍ത്തി പാന്‍ട്രികാര്‍ വേര്‍പെടുത്തിയതിനെ തുടര്‍ന്ന് വന്‍ദുരന്തം ഒഴിവാക്കാനായതായി റെയില്‍വേ അറിയിച്ചു. സംഭവത്തെതുടര്‍ന്ന് ഇതുവഴിയുള്ള നിരവധി ട്രെയിന്‍ സര്‍വിസുകള്‍ തടസപ്പെട്ടു. പൊലിസും റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. അപകടം സംബന്ധിച്ച് റെയില്‍വേ അന്വേഷണത്തിന് ഉത്തരവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."