HOME
DETAILS

കഞ്ചാവ്, ലഹരി മാഫിയ അക്രമത്തിനെതിരേ പ്രതിഷേധം കനക്കുന്നു

  
backup
June 21 2018 | 07:06 AM

%e0%b4%95%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%b2%e0%b4%b9%e0%b4%b0%e0%b4%bf-%e0%b4%ae%e0%b4%be%e0%b4%ab%e0%b4%bf%e0%b4%af-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae

 


ചെര്‍പ്പുളശ്ശേരി: നെല്ലായ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ വിഹരിക്കുന്നലഹരി മാഫിയക്കെതിരെ കഴിഞ്ഞ ദിവസം പന്ത്രണ്ടാം വാര്‍ഡ് മെമ്പര്‍ മൊയ്തുട്ടിയുടെ നേതൃത്വത്തില്‍ നടന്ന ലഹരി മുക്ത ബോധവത്ക്കരണ യോഗത്തില്‍ കയറി അക്രമം നടത്തുകയും ആക്ഷന്‍ കൗണ്‍സിലിന് നേതൃത്വം നല്‍കിയവരുടെ വീട്ആക്രമിക്കുകയുംചെയ്ത സാമൂഹ്യ വിരുദ്ധര്‍ക്കെതിരെനടപടി സ്വീകരിക്കാന്‍ വൈകുന്നതില്‍ പ്രതിഷേധം കനക്കുന്നു.പ്രദേശത്ത് സര്‍വ്വ ജനങ്ങളും രാഷട്രീയ കക്ഷി ഭേദമന്യെ പ്രതിഷേധവുമായി രംഗത്ത് വന്നപ്പോള്‍ പഞ്ചായത്ത് ഭരണകക്ഷിയായ സി.പി.എം വിട്ട് നിന്നത് ജനങ്ങളോടുള്ള വെല്ലുവിളിയും ലഹരി മാഫിയയെ സഹായിക്കുന്ന നിലപാടുമാണെന്ന് യു.ഡി.എഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രദേശത്ത്കഞ്ചാവ് ലഹരി മാഫിയക്ക് നേതൃത്വം നല്‍കുന്നവരെകൃത്യമായിചൂണ്ടിക്കാണിച്ചിട്ടും നടപടി സ്വീകരിക്കാന്‍ പൊലിസ് തയാറായിട്ടില്ല. ഇത് ലഹരി മാഫിയയുമായി ചേര്‍ന്ന് പൊലിസ് നടത്തുന്ന കൂട്ടുകച്ചവടം ആണോ എന്ന് സംശയിക്കുന്നു എന്നും നേതാക്കള്‍ ആരോപിച്ചു.
നിഷ്‌ക്രിയത്വം അവസാനിപ്പിച്ച് പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ പൊലിസ് തയ്യാറാകാത്ത പക്ഷം പൊലിസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പഞ്ചായത്ത് മെമ്പര്‍മാരായ മേലാടയില്‍ വാപ്പുട്ടി, കളത്തില്‍ മാനു, ദീപക് കുമാര്‍, പഞ്ചായത്ത് ലീഗ് പ്രസിന്റ് എം.ടി.എ നാസര്‍, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി പി. ബാലന്‍, പഞ്ചായത്ത് ലീഗ് സെക്രട്ടറി കീഴ്‌ശ്ശേരി രായിന്‍, ഉനൈസ് മാരായമംഗലം, കെ.എം.കെ. ബാബു പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് എംപോക്‌സ് ക്ലേഡ് വണ്‍ ബി സ്ഥിരീകരിച്ചു; അതിവേഗ വ്യാപനമുള്ള വകഭേദം, ഇന്ത്യയില്‍ സ്ഥിരീകരിക്കുന്നത് ആദ്യം

Kerala
  •  3 months ago
No Image

ഷാർജയിൽ ഇലക്ട്രിക് ബസ് സർവീസ് ആരംഭിക്കുന്നു

uae
  •  3 months ago
No Image

ഷിരൂരില്‍ നാളെ റെഡ് അലര്‍ട്ട്; തിരച്ചില്‍ സാഹചര്യം നോക്കിയെന്ന് കാര്‍വാര്‍ എംഎല്‍എ

National
  •  3 months ago
No Image

യുഎഇയില്‍ അനുമതിയില്ലാതെ കിണർകുഴിച്ചാൽ കനത്ത പിഴ

uae
  •  3 months ago
No Image

ലൈംഗികാതിക്രമം; ജയസൂര്യയുടെ രണ്ട് മുന്‍കൂര്‍ ജാമ്യ ഹരജികള്‍ തീര്‍പ്പാക്കി ഹെക്കോടതി

Kerala
  •  3 months ago
No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവം; അജ്മലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി ; ശ്രീക്കുട്ടിയുടെ അപേക്ഷ ബുധനാഴ്ച പരിഗണിക്കും

Kerala
  •  3 months ago
No Image

'വാട്ട് എവര്‍ ഇറ്റ് ടേക്‌സ്' വനിതാ ടി20 ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി ഐസിസി

Cricket
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണം: പത്ത് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ടെന്ന് മന്‍സൂഖ് മാണ്ഡവ്യ

National
  •  3 months ago
No Image

പരിശോധനാ ഫലം വന്നു; ഗംഗാവലി പുഴയില്‍ കണ്ടെത്തിയ അസ്ഥി മനുഷ്യന്റേതല്ല 

latest
  •  3 months ago
No Image

തൃശ്ശൂര്‍ ഉപസമിതി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്ത അടിസ്ഥാനരഹിതം: കെ. സുധാകരന്‍

Kerala
  •  3 months ago