വൃക്ക മാറ്റിവയ്ക്കാന്‍ നിര്‍ധന യുവതി സുമനസുകളുടെ സഹായം തേടുന്നു
നിലമ്പൂര്‍: ഇരുവൃക്കകളും തകരാറിലായ നിര്‍ധനകുടുംബാംഗമായ യുവതി വൃക്ക മാറ്റിവയ്ക്കുന്നതിന് സുമനസുകളുടെ സഹായം തേടുന്നു. ചാലിയാര്‍ പഞ്ചായത്ത് ആനപ്പാറയിലെ കണ്ണിയന്‍ അഷ്‌റഫിന്റെ ഭാര്യ സജീലയാണ് (35) രണ്ട് വൃക്കകളും തകര്‍ന്ന് ഡയാലിസിസിന് വിധേയയായിരിക്കുന്നത്. വൃക്കമാറ്റിവെച്ചാല്‍ മാത്രമെ ജീവന്‍ നിലനിര്‍ത്താനാവുവെന്നാണ് വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം.
ഇരുപതുലക്ഷത്തോളം രൂപയാണ് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ചെലവുവരുന്നത്. തുടര്‍ ചികിത്സക്ക് വേറെയും തുക കണ്ടെത്തണം. വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് പണമില്ലാത്തതിനാല്‍ നാട്ടുകാരുടെ സഹായത്തോടെ ഓരു വര്‍ഷത്തോളമായി ഡയാലിസിസിന് വിധേയമായി കൊണ്ടിരിക്കുകയാണ്. വൃക്ക നല്‍കാന്‍ കുടുംബത്തിലെ അംഗങ്ങള്‍ തയാറാണ്. ഡ്രൈവറായ അഷ്‌റഫിന്റെ ഏക വരുമാനമാണ് ഈ കുടുംബത്തിനുള്ളത്.
പറക്കമറ്റാത്ത മൂന്ന് കുട്ടികളുടെ വിദ്യാഭ്യാസത്തിനും നിത്യച്ചെലവും കൂടാതെ സജീലയുടെ ചികിത്സചെലവിനുമായി അഷറഫ് നിത്യേന നേട്ടോടമോടുകയാണ്.
സ്വന്തമായുള്ള കിടപ്പാടം ഭീമമായ സംഖ്യക്ക് പണയപ്പെടുത്തിയിരിക്കുകയാണ്. കുടുംബത്തിന്റെ ദയനീയ സ്ഥിതി മനസിലാക്കിയ നാട്ടുകാര്‍ കണ്ണിയന്‍ സജീല ചികിത്സസഹായ കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. ടി അബ്ദുല്‍ മജീദ് ചെയര്‍മാനും പി.കെ രായിന്‍ മാസ്റ്റര്‍ കണ്‍വീനറുമായ ചികിത്സസഹായസമിതിക്കാണ് രൂപം നല്‍കിയിട്ടുള്ളതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എസ്.ബി.ഐയുടെ നിലമ്പൂര്‍ ടൗണ്‍ ബ്രാഞ്ചില്‍ 67388272034 അകൗണ്ട് നമ്പര്‍ ആരംഭിച്ചിട്ടുണ്ട്. (ഐഎഫ്എസ്‌സി: എസ്ബിടിആര്‍0000194). വാര്‍ത്താസമ്മേളനത്തില്‍ ചാലിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി ഉസ്മാന്‍, ഗ്രാമപഞ്ചായത്ത് അംഗം നൗഷാദ് പൂക്കോടന്‍, ഡോ. കെ അബ്ദുല്‍ വഹാബ്, മുസ്തഫ കല്ലിങ്ങല്‍ എന്നിവര്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447 881 800, 9447 883 600.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."