HOME
DETAILS
MAL
മതധ്രുവീകരണമുണ്ടാക്കി ഇടതുമുന്നേറ്റം തടയാനാവില്ല: കോടിയേരി
backup
April 09 2017 | 22:04 PM
കൊണ്ടോട്ടി: കൊടിഞ്ഞിയില്‍ കൊലചെയ്യപ്പെട്ടയാളുടെ കുടുംബത്തിന് ധനസഹായം നല്‍കിയില്ലെന്ന പ്രചാരണം ദുരുദ്ദേശ്യപരമാണെന്ന് സി.പിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
കൊണ്ടോട്ടിയില്‍ എല്‍.ഡി.എഫ് മേഖലാ റാലിയും പൊതുയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതപരമായ ധ്രുവീകരണമുണ്ടാക്കി ഇടതുപക്ഷത്തെ തടയാനാവില്ല. യു.ഡി.എഫ് ഭരണകാലത്ത് ഒന്‍പത് സി.പി.എം പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ടു.
എല്‍.ഡി.എഫ് ഭരിക്കുന്ന ഈ സമയത്ത് ഒന്‍പതിലേറെ പേര് കൊല്ലപ്പെട്ടു. കഴിഞ്ഞ സര്‍ക്കാറും ഒരുകുടുംബത്തിനും ധനസഹായം നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാനുട്ടി അധ്യക്ഷനായി.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്, പന്ന്യന്‍ രവീന്ദ്രന്, മോഹന്‍ദാസ്, കുഞ്ഞഹമ്മദ്, കെ.കെ സമദ്, എ.പി സുകുമാരന്‍, പി. അബ്ദുറഹ്മാന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."