മോദിക്കെതിരേ ഒരു വാക്കെങ്കിലും പറയാന്‍ എ.കെ ആന്റണി തയാറാകണമെന്ന് വി.എസ്
വേങ്ങര: തന്നെ വെറുതെ വിട്ട് മോദിക്കെതിരേ ഒരു വാക്കെങ്കിലും പറയാന്‍ എ.കെ ആന്റണിയെ വെല്ലുവിളിച്ച് വി.എസ് അച്യുതാനന്ദന്. വേങ്ങരയിലെ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തില്‍ സംസാരിക്കവേയാണ് വി.എസ് ആന്റണിക്ക് മറുപടി നല്‍കിയത്. 80 വര്‍ഷമായി പൊതു പ്രവര്‍ത്തന രംഗത്തുളള തന്റെ സേവനങ്ങള്‍ കേരളത്തിന് യഥേഷ്ടം ലഭിച്ചിട്ടുണ്ടെന്നും വി.എസ് പറഞ്ഞു.
ബാങ്കില്‍ പണം നിക്ഷേപിക്കുന്നതിനും തിരിച്ചെടുക്കുന്നതിനും കൊള്ളത്തുക ഈടാക്കുന്ന ജനവിരുദ്ധ നയമാണ് കേന്ദ്ര സര്‍ക്കാറിന്റേതെന്നും വേങ്ങരയിലെ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തില്‍ ആരോപിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന വന്‍ ജനാവലി ആവേശത്തോടെയാണ് വി.എസിന്റെ പ്രസംഗം ശ്രവിക്കാനെത്തിയത്. എന്നാല്‍, എഴുതിവായിച്ച പ്രസംഗം ആവേശം കുറച്ചു. ടി.കെ സുന്ദരന്‍ അധ്യക്ഷനായി. മന്ത്രി എം.എം മണി, എ വിജയരാഘവന്, എ.എന്‍ ഷംസീര്‍ എം.എല്‍.എ, പി.പി വാസുദേവന്‍, വി.പി സകറിയ, എന്‍.കെ അബ്ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."