HOME
DETAILS

സര്‍ഫാസിക്കെതിരേ എന്തേ മിണ്ടാട്ടമില്ല

  
backup
March 05 2019 | 18:03 PM

editorial-sarfas

 


വളരെ പ്രതീക്ഷയോടെയാണ് ഇന്നലെ നടന്ന സംസ്ഥാന മന്ത്രിസഭായോഗത്തെ കര്‍ഷകര്‍ ഉറ്റുനോക്കിയിരുന്നത്. എന്നാല്‍, അവരെ നിരാശപ്പെടുത്തുന്നതായി യോഗതീരുമാനങ്ങള്‍. കര്‍ഷകരെ ആത്മഹത്യയിലേയ്ക്കു തള്ളിവിടുന്ന ബാങ്കുകളുടെ ജപ്തി ഭീഷണിക്കെതിരേ പരിഹാരനിര്‍ദേശങ്ങളുണ്ടാകുമെന്നു പ്രതീക്ഷിച്ചതും വെറുതെയായിപ്പോയി.


ഒന്നരമാസത്തിനുള്ളില്‍ ഇടുക്കി ജില്ലയില്‍ ആറു കര്‍ഷകര്‍ ആത്മഹത്യ ചെയ്ത വിവരം അറിയുമോയെന്നു മാധ്യമപ്രവര്‍ത്തകര്‍ മന്ത്രി എ.കെ ബാലനോടു ചോദിച്ചപ്പോള്‍ അത്തരമൊരു സംഭവം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നു പറഞ്ഞൊഴിയുകയായിരുന്നു. ഇത്തരമാളുകള്‍ മന്ത്രിക്കസേരയിലിരുന്ന് നാട് ഭരിച്ചുകൊണ്ടിരിക്കുമ്പോള്‍ കര്‍ഷക ആത്മഹത്യകള്‍ പെരുകുന്നതില്‍ എന്തത്ഭുതം.


കര്‍ഷകരക്ഷയ്ക്ക് അടിയന്തരമായി ചെയ്യേണ്ടിയിരുന്നതു കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുക, ജപ്തി ഭീഷണി ഒഴിവാക്കുക എന്നിവയാണ്. അതിനു പകരം, വായ്പാപരിധി ഒരു ലക്ഷത്തില്‍നിന്നു രണ്ടു ലക്ഷമാക്കിയും കാര്‍ഷിക കടാശ്വാസ കമ്മിഷന്റെ വായ്പാപരിധി ഉയര്‍ത്തുകയും കാര്‍ഷികേതര വായ്പകള്‍ക്കും മൊറട്ടോറിയം പ്രഖ്യാപിക്കുകയുമായിരുന്നു. അതുകൊണ്ട് ആത്മഹത്യകള്‍ തടയാനൊക്കുമോ.
മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടിയെന്നു പറയുന്നു. എന്നാല്‍, ഇത്തരം വിവരങ്ങളൊന്നും തങ്ങള്‍ക്കു കിട്ടിയിട്ടില്ലെന്നു പറഞ്ഞു ജപ്തി ഭീഷണിയുമായി മുന്നോട്ടു പോവുകയാണു ബാങ്കുകള്‍. ദീര്‍ഘകാല വായ്പകള്‍ക്കും പുതുതായി അനുവദിക്കുന്ന വായ്പകള്‍ക്കും ഒമ്പതു ശതമാനം പലിശ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു കൊടുക്കും.


പ്രകൃതിക്ഷോഭം മൂലമുള്ള നഷ്ടപരിഹാരത്തുക 85 കോടി നല്‍കും, ഇതില്‍ 55 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു നല്‍കും തുടങ്ങി അടിയന്തര പ്രാധാന്യമര്‍ഹിക്കാത്ത തീരുമാനങ്ങളാണു മുഖ്യമന്ത്രി മന്ത്രിസഭാ തീരുമാനങ്ങളായി വിശദീകരിച്ചത്.


എന്നാല്‍, സര്‍ഫാസി നിയമം ഉയര്‍ത്തിപ്പിടിച്ചു ജപ്തി ചെയ്യാന്‍ വരുന്ന ബാങ്കധികൃതരെ തടഞ്ഞുനിര്‍ത്തുന്ന ഒരു നടപടിയും മന്ത്രിസഭായോഗത്തില്‍ ഉണ്ടായില്ലെന്നതു ഖേദകരം തന്നെ. ഇന്നു ചേരുന്ന ബാങ്കിങ് അധികൃതരുടെ സമ്മേളനത്തില്‍ ഇതുസംബന്ധിച്ചൊരു തീരുമാനമുണ്ടാകുന്നില്ലെങ്കില്‍ മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍കൊണ്ടൊന്നും കര്‍ഷക ആത്മഹത്യകള്‍ തടയാനാവില്ല.


ഗൃഹനാഥന്മാര്‍ ആത്മഹത്യ ചെയ്ത വീടുകളില്‍പ്പോലും ഭീഷണിയുമായി മാനുഷികമൂല്യങ്ങള്‍ക്കു വിലകല്‍പ്പിക്കാത്ത ബാങ്ക് അധികൃതര്‍ കയറി ഇറങ്ങുകയാണ്. കാര്‍ഷിക വായ്പകള്‍ക്കു സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ച സ്ഥിതിക്കു ബാങ്കുകള്‍ ജപ്തി നോട്ടിസ് അയക്കരുതെന്ന കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ നല്‍കിയ നിര്‍ദേശത്തിനു പുല്ലുവിലയാണ് ബാങ്ക് അധികൃതര്‍ നല്‍കിയത്.
കര്‍ഷകരുടെ പ്രളയാനന്തര സ്ഥിതി പരമദയനീയമാണെന്ന വസ്തുത ആര്‍ക്കാണറിയാത്തത്. 11,000 ഏക്കര്‍ കൃഷിഭൂമിയാണ് ഒലിച്ചുപോയത്. വിളകളും കിടപ്പാടവും നഷ്ടപ്പെട്ട കര്‍ഷകര്‍ എവിടെ നിന്നെടുത്താണു വായ്പകള്‍ തിരിച്ചടക്കുക. നിത്യവൃത്തിക്ക്‌പോലും പ്രയാസപ്പെട്ടുകൊണ്ടിരിക്കുന്ന ഒരവസരത്തില്‍ പ്രത്യേകിച്ചും. ജപ്തി ഭീഷണിയുമായി കയറി ഇറങ്ങുന്നവരില്‍ പൊതുമേഖലാ ബാങ്കുകള്‍ മാത്രമല്ല സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും ഉണ്ട്. കൊള്ളപ്പലിശയാണ് ഇവര്‍ കര്‍ഷകരില്‍നിന്ന് ഈടാക്കുന്നത്. ഇവരെയെങ്കിലും പിടിച്ചുകെട്ടാന്‍ ഇന്നലത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം ഉണ്ടാകേണ്ടതായിരുന്നു.
സര്‍ഫാസി എന്ന ഭീകര നിയമത്തിന്റെ ബലത്തിലാണ് ബാങ്കുകള്‍ ജപ്തി ഭീഷണിയുമായി വരുന്നത്. 2002ല്‍ കേന്ദ്രസര്‍ക്കാരാണ് കോര്‍പറേറ്റുകള്‍ക്കു മാത്രം ഗുണം ചെയ്യുന്ന സെക്യൂരിറ്റൈസേഷന്‍ ആന്‍ഡ് റീ കണ്‍സ്ട്രക്ഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസെറ്റ്‌സ് ആന്‍ഡ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫ് സെക്യൂരിറ്റി ഇന്‍ട്രസ്റ്റ് (സര്‍ഫാസി) ആക്ട് പാസാക്കുന്നത്. നവലിബറല്‍ സാമ്പത്തികനയത്തിന്റെ വര്‍ത്തമാനകാലത്ത് ഇന്ത്യന്‍ ബാങ്കിങ് മേഖലയെ അന്താരാഷ്ട്രനിലവാരത്തിലേയ്ക്ക് ഉയര്‍ത്തുക, ധന വിപണിയിലെ കഴുത്തറപ്പന്‍ മത്സരങ്ങളില്‍ പിടിച്ചുനില്‍ക്കാനുള്ള ശേഷി ഉയര്‍ത്തുക എന്നീ ലക്ഷ്യങ്ങള്‍ വച്ചുകൊണ്ടാണു കേന്ദ്രസര്‍ക്കാര്‍ ഈ നിയമം കൊണ്ടുവന്നത്. സര്‍ഫാസി നിയമം ബാങ്കുകള്‍ക്കു കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ വിപുലമായ അധികാരങ്ങളാണു നല്‍കുന്നത്. ഈ നിയമത്തിന്റെ ക്രൂരതയറിയാത്ത സാധാരണക്കാരായ കര്‍ഷകര്‍ ഈ കെണിയില്‍ വീഴുന്നു.


മുന്‍കാലങ്ങളില്‍ ബാങ്കുകള്‍ കിട്ടാകടം ഈടാക്കാന്‍ ആശ്രയിച്ചിരുന്നത് സിവില്‍ കോടതികളെയാണ്. അതുവഴി ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കാനാണ് ആഗോളീകരണ കാലത്തു ബാങ്കുകളുടെ മത്സരശേഷി വര്‍ധിപ്പിക്കുവാന്‍ അവര്‍ക്കു വിപുലമായ അധികാരങ്ങള്‍ നല്‍കുന്ന സര്‍ഫാസി നിയമം കൊണ്ടുവന്നത്. എന്നാല്‍, ഈ നിയമംകൊണ്ടു കോര്‍പറേറ്റ് ഭീമന്മാര്‍ക്കു മാത്രമാണു ഗുണം. അവരുടെ കോടികളുടെ കടങ്ങള്‍ ബാങ്കുകള്‍ എഴുതി തള്ളുമ്പോള്‍ കുറഞ്ഞ തുക വായ്പയെടുത്ത കര്‍ഷകരെയാണു സര്‍ഫാസി നിയമത്തിലൂടെ പിടികൂടാന്‍ ബാങ്കുകള്‍ വരുന്നത്.


വര്‍ഗശത്രുക്കളായ കോര്‍പറേറ്റ് ഭീമന്മാര്‍ക്ക് തുണയാകുന്ന സര്‍ഫാസി നിയമത്തിനെതിരേ അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെയും കര്‍ഷകന്റെയും പാര്‍ട്ടിയായ സി.പി.എം നേതൃത്വം നല്‍കുന്ന ഭരണകൂടത്തില്‍നിന്നു സര്‍ഫാസി നിയമം പിന്‍വലിക്കണമെന്ന ഒരാവശ്യംപോലും ഉയരാതിരുന്നത് ആശ്ചര്യകരംതന്നെ. സര്‍ഫാസി നിയമപ്രകാരം ബാങ്കുകള്‍ നല്‍കിയ വായ്പ തിരിച്ചടക്കുന്നതിന് 60 ദിവസത്തെ കാലാവധിയാണ് നല്‍കുന്നത്. താമസം വരുത്തിയാല്‍ വായ്പക്ക് ഈടായി നല്‍കിയ വസ്തുവിന്മേല്‍ ബാങ്ക് നടപടികള്‍ സ്വീകരിക്കും. വളരെ പെട്ടെന്നു വസ്തു ജപ്തി ചെയ്ത് കടം തിരിച്ച്പിടിക്കുകയും ചെയ്യും.


അതാണിപ്പോള്‍ ഇടുക്കിയിലും വയനാട്ടിലും നടന്നുകൊണ്ടിരിക്കുന്നത്. അതിനാലാണു കര്‍ഷകര്‍ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ വന്‍കിട കോര്‍പറേറ്റുകള്‍ ഈ തരത്തില്‍ കോടികള്‍ വായ്പയെടുത്തു മുടക്കം വരുത്തുന്നുണ്ട്. എന്നാല്‍, അവര്‍ക്കെതിരേ ഒരു സര്‍ഫാസിയും ബാങ്കധികൃതര്‍ പ്രയോഗിക്കുന്നില്ല. പലരുടെയും കടങ്ങള്‍ എഴുതിത്തള്ളുകയും ചെയ്യുന്നു. ബാങ്കുകള്‍ കോര്‍പറേറ്റുകളുടെ ഏജന്‍സികളായി തരംതാഴുന്ന ഈ കാലത്തു കര്‍ഷക കടങ്ങള്‍ എഴുതിത്തള്ളുന്ന തീരുമാനമായിരുന്നു മന്ത്രിസഭാ യോഗത്തില്‍ ഉണ്ടാകേണ്ടിയിരുന്നത്. ചുരുങ്ങിയപക്ഷം, സര്‍ഫാസി നിയമം പിന്‍വലിക്കണമെന്നെങ്കിലും കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെടാമായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം; വിശദീകരണം തേടി ഗവര്‍ണര്‍; ഡിജിപിയും, ചീഫ് സെക്രട്ടറിയും നേരിട്ടെത്തണം

Kerala
  •  2 months ago
No Image

ദുബൈ; അലക്കുശാലയിൽ വസ്ത്രം നഷ്ടപ്പെട്ടതിന് 9,000 ദിർഹം നഷ്ടപരിഹാരം

uae
  •  2 months ago
No Image

മയക്കുമരുന്ന് കേസ്: താരങ്ങളെ ഹോട്ടലില്‍ എത്തിച്ചയാള്‍ കസ്റ്റഡിയില്‍

Kerala
  •  2 months ago
No Image

വീട്ടുകാര്‍ മൊബൈല്‍ വാങ്ങി നല്‍കിയില്ല; പ്ലസ് ടു വിദ്യാര്‍ഥി പുഴയില്‍ ചാടി; നീന്തി കരകയറി

Kerala
  •  2 months ago