പുതുനഗരത്ത് ബൈപ്പാസിനായി മുറവിളി
പുതുനഗരം: പുതുനഗരത്ത് ബൈപാസ് നിര്‍മിക്കാത്തതിനെതിരേ പ്രതിഷേധം ശക്തമാകുന്നു.
ഗതാഗതക്കുരുക്കില്‍ പൊറുതിമുട്ടിയിരിക്കുന്ന പുതുനഗരത്തില്‍ രണ്ടു ബൈപ്പാസുകള്‍ സ്ഥാപിക്കണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യം പരിഗണിക്കാത്തതാണ് നാട്ടുകാരുടെ പ്രതിഷധത്തിന് കാരണമായത്.
കൊല്ലങ്കോട് മേഖലയില്‍ നിന്നു പാലക്കാടിനെ ബന്ധിപ്പിക്കുന്നതും കൊടുവായൂരിന്റെ താലൂക്ക് ആസ്ഥാനമായ ചിറ്റൂരിനെയും കോയമ്പത്തൂരിനെയും ബന്ധിപ്പിക്കുന്ന റോഡ് കടന്നുപോകുന്ന പുതുനഗരത്തില്‍ ഇറിഗേഷന്‍ കനാലുകളുടെ വശങ്ങളിലൂടെ സ്ഥലം ഏറ്റെടുത്തുകൊണ്ട് രണ്ട് ബൈപാസുകള്‍ നിര്‍മിക്കണമെന്ന് വര്‍ഷങ്ങളായി നാട്ടുകാര്‍ ആവശ്യപ്പെടുന്നതാണ്.
ഇടുങ്ങിയ പുതുനഗരം ടൗണില്‍ ഷോപ്പുകളെ നീക്കിയുള്ള റോഡ് വികസനം സങ്കീല്‍ണ്ണവും നാട്ടുകാരുടെ വ്യാപകമായ ഏതിര്‍പ്പുകള്‍ ഉണ്ടാക്കുമെന്നതിനാല്‍ ചിറ്റൂര്‍ റോഡിലെ ഇറിഗേഷന്‍ കനാലിനോട് ചേര്‍ന്ന സ്ഥലം ഏറ്റെടുത്തുകൊണ്ടുള്ള ബൈപാസ് റോഡും, പെരുവെമ്പ് റോഡില്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള പ്രദേശത്തുകൂടിയുള്ള ബൈപാസ് റോഡിന്റെയും സാധ്യതകള്‍ പഠനവിധേയമാക്കി ടൗണിലെ ഗതാഗതകുരുക്കിനു അറുതിയുണ്ടാവണമെന്നാണ് നാട്ടുകാരുടെയും വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."