പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള ആനുകൂല്യവിതരണം അവതാളത്തില്‍
ഷൊര്‍ണൂര്‍: സംസ്ഥാനത്തെ പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള ആനുകൂല്യവിതരണം അവതാളത്തില്‍.
ഔദ്യോഗിക നടപടിക്രമങ്ങളുടെ കാര്യക്ഷമതയില്ലായ്മ, പട്ടികജാതി-വര്‍ഗങ്ങളുടെ വികസനത്തിനു വേണ്ടി നീക്കിവയ്ക്കുന്ന ഫണ്ടിനെ വകമാറ്റി ചെലവഴിക്കല്‍ തുടങ്ങിയ കാരണങ്ങളാണ് ആനുകൂല്യങ്ങള്‍ അവതാളത്തിലാവാന്‍ കാരണം.
സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ സംവിധാനമായ ഇ-ഗ്രാന്‍ഡിലൂടെ അക്ഷയകേന്ദ്രങ്ങള്‍ മുഖേനയാണ് വിദ്യാര്‍ഥികള്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്.
എന്നാല്‍ പ്രതിഫലം കുറവാണെന്ന കാരണത്താല്‍ അക്ഷയ കേന്ദ്രങ്ങള്‍ ഇക്കാര്യത്തില്‍ താല്‍പര്യം കാണിക്കുന്നില്ലെന്നാണ് മറ്റൊരു ആരോപണം.
ഫണ്ട് വക മാറ്റി ചെലവഴിക്കുന്നതു മൂലം പലപ്പോഴും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കേണ്ട ലംപ്‌സംഗ്രാന്റ് - സ്റ്റൈപ്പന്റ് തുടങ്ങിയവ മുടങ്ങുകയും ചെയ്യുന്നു. പ്ലസ് ടു കോഴ്‌സുകള്‍ക്ക് പഠിക്കുമ്പോള്‍ സമര്‍പ്പിച്ച അപേക്ഷകരുടെ ആനുകൂല്യങ്ങള്‍ ബിരുദപഠനം കഴിയുമ്പോഴും ലഭിക്കാത്ത പരാതികളും ഉയര്‍ന്നിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ എസ്.സി, എസ്.ടി വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ പുനരവലോകനം ചെയ്യണമെന്ന് പല കോണുകളില്‍നിന്നും ആവശ്യമുയരുന്നുണ്ട്.
ഇ-ഗ്രാന്‍ഡ് അപേക്ഷ സമര്‍പ്പിക്കാനുള്ള അക്ഷയ കേന്ദ്രങ്ങളുടെ വിമുഖത കണക്കിലെടുത്ത് അതാത് വിദ്യാലയങ്ങള്‍ മുഖേന ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയാല്‍ ഏറെ സഹായകമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."