ഹര്‍ത്താല്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിലുള്ള പ്രതികരണമെന്ന് ഡീന്‍ കുര്യാക്കോസ്
കൊച്ചി: കാസര്‍കോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിലുള്ള പ്രതികരണമാണ് ഹര്‍ത്താല്‍ പ്രഖ്യാപിക്കാനിടയാക്കിയതെന്ന് ഡീന്‍ കുര്യാക്കോസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. മുന്‍കൂര്‍ നോട്ടിസില്ലാതെ ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി ബന്ധപ്പെട്ട് കോടതി സ്വമേധയാ കേസെടുത്തിരുന്നു.
ദാരിദ്ര്യരേഖയ്ക്കു താഴെയും 25 വയസില്‍ താഴെയും പ്രായമുള്ള രണ്ടു ചെറുപ്പക്കാരുടെ കൊലപാതകത്തിലുള്ള പ്രതിഷേധമായിരുന്നു ഹര്‍ത്താലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
കൊല്ലപ്പെട്ടുകിടക്കുന്ന ശരത്ലാലിന്റെയും കൃപേഷിന്റെയും ചിത്രങ്ങള്‍ സത്യവാങ്മൂലത്തിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. മനുഷ്യത്വമില്ലാതെയാണ് സി.പി.എം പ്രവര്‍ത്തകര്‍ നിഷ്കളങ്കരായ യുവാക്കളെ കൊലപ്പെടുത്തിയതെന്നു ചിത്രങ്ങളില്‍ നിന്ന് ബോധ്യപ്പെടുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. രാഷ്ട്രീയനേട്ടത്തിനുവേണ്ടിയാണ് യുവാക്കളെ കൊലപ്പെടുത്തിയതെന്ന് അവര്‍ക്കേറ്റ മുറിവുകളുടെ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ ബോധ്യപ്പെടുമെന്നും ഡീന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."