HOME
DETAILS
MAL
യു.എന്‍ ലക്ഷ്യമിടുന്നതിനേക്കാള്‍ കുറവെന്ന് മുഖ്യമന്ത്രി
backup
May 10 2020 | 04:05 AM
തിരുവനന്തപുരം: സംസ്ഥാനത്തെ ശിശു മരണ നിരക്ക് ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നതിനെക്കാള് കുറഞ്ഞതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ഇത്തവണത്തെ മാതൃദിനത്തില്‍ കുഞ്ഞുങ്ങളുടെ മരണ നിരക്ക് ആയിരത്തിന് പത്തായിരുന്നത് ഏഴായി കുറയ്ക്കാന്‍ കേരളത്തിനു സാധിച്ചിരിക്കുന്നുവെന്നത് സന്തോഷകരമായ കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശിശു മരണ നിരക്ക് ഒറ്റഅക്കത്തിലേക്ക് കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞത് വളരെ ശ്രദ്ധേയമായ നേട്ടമായാണ് യു.എന്നിന്റെ സസ്റ്റൈനബിള്‍ ഡെവലപ്മെന്റ് വിഭാഗം കരുതുന്നത്. ദേശീയ ശരാശരി 32 ആയിരിക്കെയാണ് കേരളം ഏഴിലേക്ക് എത്തുന്നത്. ഐക്യരാഷ്ട്രസഭപോലും 2020ല്‍ ശിശു മരണ നിരക്ക് എട്ടിലേക്ക് എത്തിക്കുക ലക്ഷ്യമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തിലാണ് കേരളം ശിശു മരണ നിരക്ക് ഏഴിലേക്ക് എത്തിച്ചിരിക്കുന്നത്.
അതായത് ആയിരം കുട്ടികള്‍ ജനിക്കുമ്പോള്‍ 993 കുട്ടികളും ജീവിക്കുന്നു. അപ്പോഴും ഏഴു കുഞ്ഞുങ്ങള്‍ മരിക്കുന്നു എന്നതു സങ്കടകരമാണ്. അതു പൂജ്യത്തിലേക്കു കൊണ്ടുവരികയാണ് നമ്മുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."