റീസര്‍വേയിലെ പരാതികള്‍ക്ക് പരിഹാരമുണ്ടാക്കും: റവന്യൂ മന്ത്രി
കാഞ്ഞങ്ങാട്: റിസര്‍വേയിലെ പരാതികളെക്കുറിച്ചു അടിയന്തിര പരിഹാരം കാണുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. റീസര്‍വയില്‍ ഭൂമി കുറഞ്ഞു കാണുന്നത് നിമിത്തം വീണ്ടും അളക്കാനായി ലാന്‍ഡ് ട്രൈബൂണില്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നവരുടെ കാര്യവും , കാണം , കുഴിക്കാണം വസ്തുക്കള്‍ക് നികുതി അടക്കാന്‍ കഴിയാത്തതിനാല്‍ മക്കള്‍ക്ക് വിദ്യാഭ്യാസ വായ്പ എടുക്കാന്‍ വിഷമിക്കുന്ന രക്ഷിതാക്കളുടെ പ്രശ്‌നങ്ങളെക്കുറിച്ചും ഇക്കഴിഞ്ഞ ജൂണ്‍ 17 ന് സുപ്രഭാതം നല്‍കിയ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു റവന്യൂ മന്ത്രി . ദേശീയ മനുഷ്യാവകാശ സമിതി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് എ. ഹമീദ് ഹാജിയാണ് വാര്‍ത്ത മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയത് . നാലുമാസത്തിനിടയില്‍ ഈ പ്രശ്ങ്ങള്‍ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഹമീദ് ഹാജിയെ മന്ത്രി അറിയിച്ചു . പരാതിയുള്ള വസ്തു രണ്ടാമത് അളക്കുന്നതിനുള്ള സര്‍വ്വയര്‍മാരെയും ഉടനെ നിയമിക്കും . വിദ്യാഭ്യാസ വായ്പയുടെ കാര്യത്തില്‍ അടിയന്തിരമായി ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളും ചെയ്യുമെന്നും മന്ത്രി പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."