HOME
DETAILS
MAL
പാളങ്ങളില്‍ ജാഗ്രത വേണം; മുന്നറിയിപ്പുമായി റെയില്‍വേ
backup
May 10 2020 | 04:05 AM
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണത്തിന്റെ ഭാഗമായി പതിവ് യാത്രാ ട്രെയിനുകള്‍ സര്‍വിസുകള്‍ നടത്തുന്നില്ലെങ്കിലും പാളങ്ങളില്‍ ജാഗ്രതവേണമെന്ന് റെയില്‍വേ.
മഹാരാഷ്ട്രയില്‍ അതിഥി തൊഴിലാളികള്‍ ട്രെയിനിടിച്ച് മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് പാളങ്ങളിലെ നിരീക്ഷണം ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട് എല്ലാ സോണുകള്‍ക്കും റെയില്‍വേ നിര്‍ദേശം നല്‍കിയത്. പാളങ്ങളിലും റെയില്‍വേ ക്രോസുകളിലും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. ട്രാക്കിലൂടെ അശ്രദ്ധമായി നടക്കുകയോ ഇരിക്കുകയോ കിടക്കുകയോ ചെയ്യരുത്. യാത്രാട്രെയിനുകള്‍ നിലവില്‍ സര്‍വിസ് നടത്തുന്നില്ലെങ്കിലും മറ്റു സര്‍വിസുകളുണ്ട്. പ്രതിദിന പാര്‍സല്‍ സര്‍വിസുകള്‍, ചരക്കുവണ്ടികള്‍, സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെടുന്നതിനനുസരിച്ച് ഓടുന്ന പ്രത്യേക ട്രെയിനുകള്‍ തുടങ്ങിയവ സര്‍വിസ് നടത്തുന്നുണ്ട്. യാത്രാ ട്രെയിനുകള്‍ ഇല്ലാത്തതിനാല്‍ വളരെ വേഗത്തിലാണ് ഇവ സഞ്ചരിക്കുന്നത്. ഈ സാഹചര്യത്തില്‍ റെയില്‍ പാളത്തില്‍ നടക്കുന്നതും ഇരിക്കുന്നതുമെല്ലാം ജനങ്ങള്‍ ഒഴിവാക്കണം. ആളില്ലാത്ത റെയില്‍വേ ക്രോസുകള്‍ വഴി പാളം മുറിച്ചുകടക്കുന്നതും ശ്രദ്ധിക്കണമെന്നും റെയില്‍വെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."