കടത്തിണ്ണയില്‍ കഴിഞ്ഞിരുന്ന മനോരോഗിയായ വയോധികക്ക് ജനമൈത്രി പൊലിസ് രക്ഷകരായി
കയ്പമംഗലം: എടത്തിരുത്തി ചൂലൂരില്‍ ഇരുപത്തഞ്ച് വര്‍ഷത്തോളമായി പീടിക വരാന്തയില്‍ കഴിഞ്ഞിരുന്ന മാനസിക രോഗിയായ വയോധികയെ മതിലകം ജനമൈത്രി പൊലിസിന്റെ ആഭിമുഖ്യത്തില്‍ ആശുപത്രിയിലേക്ക് മാറ്റി.
ചൂലൂര്‍ സ്വദേശിയായ പുതുവീട്ടില്‍ ശ്രീമതിയെയാണ് കാലില്‍ പഴുപ്പ് ബാധിച്ച് അത്യാസന്ന നിലയിലായതിനെ തുടര്‍ന്ന് നാട്ടുകാരുടെയും പഞ്ചായത്തിന്റെയും സഹായത്തോടെ ആശുപത്രിയിലേക്ക് മാറ്റിയത്.
ചൂലൂര്‍ കോളനിയില്‍ സ്വന്തമായി വീടും സ്ഥലവുമുള്ള ഇവര്‍ മാതാപിതാക്കളും സഹോദരങ്ങളും മരണപ്പെട്ടതോടെ ഒറ്റപ്പെടുകയായിരുന്നു. കാലില്‍ പഴുപ്പ് ബാധിച്ചതിനെ തുടര്‍ന്ന് നടക്കാന്‍ കഴിയാതെയായ ശ്രീമതി സ്വയം ചികിത്സ നടത്തി, ആരോഗ്യ സ്ഥിതി മോശമായ നിലയിലായിരുന്നു.
സംഭവം ശ്രദ്ധയില്‍പ്പെട്ട പൊതുപ്രവര്‍ത്തകന്‍ ഷെമീര്‍ എളയേടത്ത് പൊലിസിലും സാമൂഹികാരോഗ്യ കേന്ദ്രത്തിലും വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. സാനു എം.പരമേശ്വരന്റെ നേതൃത്വത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകരും സ്ഥലത്തെത്തി പ്രാഥമിക ചികിത്സ നടത്തി.
മതിലകം അഡീഷ്ണല്‍ എസ്.ഐ സേവ്യര്‍, സി.പി.ഒ കെ പി രാജു, വനിതാ സി.പി.ഒ മെഹറുന്നീസ എന്നിവരുടെ നേതൃത്വത്തില്‍ ശ്രീമതിയെ തൃശൂര്‍ സി. ജെ. എം കോടതിയില്‍ ഹാജരാക്കിയ ശേഷം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. പഞ്ചായത്തംഗം സലീം വലിയകത്ത്, കെ.ടി.ഡി ദിലീപ് എന്നിവരും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."