കായികാധ്യാപകന്‍ ഉഴപ്പി: ഉപരോധസമരവുമായി രക്ഷിതാക്കള്‍
ഇരിട്ടി: കായികാധ്യാപകന്‍ സ്‌കൂളിലെത്താതെ ഉഴപ്പി നടത്തം, പ്രതിഷേധവുമായി രക്ഷിതാക്കള്‍ രംഗത്ത് ഒടുവില്‍ കായികാധ്യാപകനെ നിര്‍ബന്ധിത ലീവെടുപ്പിച്ച് പകരം പുതിയ കായികാധ്യാപകനെ നിയമിക്കാന്‍ തീരുമാനം. ഇരിട്ടിക്കടുത്ത് കരിക്കോട്ടക്കരി സെന്റ് തോമസ് ഹൈസ്‌ക്കൂളിലാണ് ഉഴപ്പുന്ന കായികാധ്യാപകനെ സ്‌കൂളില്‍ നിന്നും മാറ്റി നിര്‍ത്താന്‍ രക്ഷിതാക്കളുടെ നേതൃത്വത്തില്‍ സ്‌കൂള്‍ ഉപരോധിച്ചത്.
ഇതേ സ്‌കൂളിലെ കായികാധ്യാപകനായ വെളിമാനം സ്വദേശിയായ അധ്യാപകന്‍ കഴിഞ്ഞ അധ്യയന വര്‍ഷം. വിദ്യാര്‍ഥികള്‍ക്ക് കായികപരിശീലനം നല്‍കാനോ സ്‌കുളില്‍ ഹാജരാവാനോ തയ്യാറാവാതെ സംഘടനാ പ്രവര്‍ത്തനവുമായി ഉഴപ്പി നടക്കുകയായിരുന്നെന്നും സ്‌പോര്‍ട്‌സില്‍ താല്‍പ്പര്യമുള്ള ഒട്ടനവധി വിദ്യാര്‍ഥികള്‍ക്ക് കായികാധ്യാപകന്റെ സാന്നിധ്യവും പരിശീലനവുമില്ലാതെ കായിക മേളകളില്‍ പങ്കെടുക്കാന്‍ അവസരം നഷ്ടപ്പെട്ടെന്നും കായികപരിശീലനം നല്‍കാത്ത കായികാധ്യാപകനെ മാറ്റണമെന്നുമാവശ്യപെട്ടാണ് രക്ഷിതാക്കള്‍ ഇന്നലെ രാവിലെ ഒന്‍പതിന് സ്‌കൂളിന് മുന്നില്‍ ഉപരോധം ഏര്‍പ്പെടുത്തിയത്.
ഇതോടെ ഇന്നലെ സ്‌കൂളില്‍ എത്തിയ അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളുടെ സമരം മൂലം സ്‌കൂളില്‍ കയറാന്‍ കഴിയാതായി. കായിക അധ്യാപകനെ മാറ്റണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ നടത്തിയ സ്‌കൂള്‍ ഉപരോധസമരത്തിന് പിന്തുണ നല്‍കി. ഇതേ ആവശ്യം ഉന്നയിച്ച് വിദ്യാര്‍ഥികളും രംഗത്തെത്തിയതോടെ സംഗതി പുലിവാലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."