HOME
DETAILS
MAL
കേരളത്തിന് പുറത്ത് കുടുങ്ങിയ മലയാളികളോട് കാണിക്കുന്നത് ക്രൂരത: എം.കെ മുനീര്‍
backup
May 10 2020 | 04:05 AM
കോഴിക്കോട്: കേരളത്തിന് പുറത്ത് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളോട് സര്‍ക്കാര്‍ കൊടും ക്രൂരതയാണ് കാണിക്കുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍.
കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയന്റെയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെയും ശീത സമരം മലയാളികളെ കൊവിഡ് കാലത്ത് ദുരിതത്തിലാക്കിയിരിക്കയാണ്.ഇവരുടെ ഇഗോ കാരണം മറുനാട്ടില്‍ മലയാളികള്‍ പ്രതിസന്ധിയിലാണ്.
പ്രതിപക്ഷ വിമര്‍ശനം നിര്‍ത്തി കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും കെ.എസ്.ആര്‍.ടി.സി ബസുകളില്‍ മറ്റ് സംസ്ഥാനത്തുള്ളവരെ നാട്ടിലെത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിന് തയാറാകാതെ ധാര്‍ഷ്ട്യം കാണിക്കുകയാണ്. സഹായം നല്‍കാന്‍ പോലും മുഖ്യമന്ത്രിയുടെ തിട്ടൂരം വേണമെന്ന സാഹചര്യം അനുവദിക്കാനാകില്ലെന്നും എം.കെ മുനീര്‍ പറഞ്ഞു.വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി ക്കിടക്കുന്ന നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത മലയാളികളില്‍ 5 ശതമാനം ആളുകള്‍ക്ക് മാത്രമാണ് സ്വന്തം നാട്ടിലേക്ക് വരുന്നതിനു വാഹനസൗകര്യം ഉള്ളത്.സ്വന്തമായി വാഹനമില്ലാത്തവര്‍ക്ക് നാട്ടിലേക്ക് എത്താന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.വാഹനക്കൂലി നല്‍കാന്‍ മാര്‍ഗമില്ലാത്തവര്‍ക്ക് കെ.എം.സി.സി പോലുള്ള സന്നദ്ധ സംഘടനകള്‍ ടിക്കറ്റ് ചാര്‍ജ് നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. എത്രയും വേഗം നാട്ടിലേക്ക് മടങ്ങുന്നതിനു വാഹനസൗകര്യം ഏര്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കണമെന്നും മുനീര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."