വര്‍ത്തമാന കാലഘട്ടത്തില്‍ സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ലെന്ന് ഡോ: എം ലീലാവതി
ചെറുതുരുത്തി: വര്‍ത്തമാന കാലഘട്ടത്തില്‍ സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ലെന്നും അക്രമികളില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ അഞ്ച് വിരലുകളിലും ആയുധങ്ങള്‍ ധരിച്ച് നടക്കേണ്ട ഗതികേടിലാണെന്നും സാഹിത്യ നിരൂപക ഡോ. എം.ലീലാവതി പറഞ്ഞു.
സമൂഹത്തില്‍ പുരുഷ മേധാവിത്വം നിലനിന്നിരുന്ന ഭൂതകാലത്ത് സ്ത്രീകള്‍ക്ക് വേണ്ടി പോരാട്ടം നടത്തിയ വ്യക്തിത്വമായിരുന്നു മഹാകവി വള്ളത്തോള്‍ നാരായണ മേനോന്. അതു കൊണ്ടു തന്നെ അദ്ദേഹത്തിന്റെ കൃതികളില്‍ സ്ത്രീ മുന്നേറ്റങ്ങളുടെ വിപ്ലവം കാണാമെന്നും ലീലാവതി കൂട്ടി ചേര്‍ത്തു.
കേരള കലാമണ്ഡലം കല്പിത സര്‍വകലാശാലയിലെ വള്ളത്തോള്‍ ചെയറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വള്ളത്തോള്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു ലീലാവതി. കൂത്തമ്പലത്തില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.സി ദിലീപ് കുമാര്‍ അധ്യക്ഷനായി.
രജിസ്ട്രാര്‍ ഡോ. കെ.കെ സുന്ദരേശന്, വള്ളത്തോള്‍ ചെയര്‍ വൈസ്ചെയര്‍മാന്‍ ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, അക്കാദമിക് ഡയറക്ടര്‍ ഡോ. സി.എം നീലകണ്ഠന്, നിര്‍വാഹക സമിതി അംഗങ്ങളായ ഡോ: ഫിലോമിന, വാസന്തി മേനോന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."