HOME
DETAILS

കാര്‍ഷിക പുനരാവിഷ്‌കരണ പ്രചാരണ പരിപാടി ഇന്നാരംഭിക്കും

  
backup
July 09 2016 | 08:07 AM

%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0%e0%b4%be%e0%b4%b5%e0%b4%bf%e0%b4%b7%e0%b5%8d%e2%80%8c%e0%b4%95%e0%b4%b0%e0%b4%a3


തൃശൂര്‍: ശുദ്ധജലം, മാലിന്യ സംസ്‌കരണം, വൃത്തിയുള്ളപരിസരം, നല്ല ജീവിതശൈലി, നല്ല ആരോഗ്യം എന്നിവ അടിസ്ഥാനമാക്കിയുളള പഞ്ചശീല കാര്‍ഷിക ആരോഗ്യ സംസ്‌കാരം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീയുടെ അഭിമുഖ്യത്തില്‍ നടത്തുന്ന കാര്‍ഷിക പുനരാവിഷ്‌കാര പ്രചാരണ പരിപാടിക്ക് ജില്ലയില്‍ ഇന്ന് തുടക്കമാകും.
ഉച്ചക്ക് 2 ന് ഗുരുവായൂര്‍ ഇന്ദിരാ ഗാന്ധി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സഹകരണ-ടൂറിസം വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. കെ.വി. അബ്ദുള്‍ ഖാദര്‍ എം. എല്‍. എ. അധ്യക്ഷത വഹിക്കും. മുരളി പെരുനെല്ലി എം. എല്‍. എ മുഖ്യപ്രഭാഷണം നടത്തും. പരിപാടിയുടെ ഭാഗമായി ജില്ലയിലെ 23000 അയല്‍ക്കൂട്ടങ്ങളുടെ നേതൃത്വത്തില്‍ ചുരുങ്ങിയത് 700 ഏക്കര്‍ സ്ഥലത്ത് ജൈവ പച്ചക്കറി കൃഷി നടത്തി ഓണത്തിന് വിളവെടുക്കുന്നതിനുളള നടപടികളാണ് എടുത്തിട്ടുളളത്.
ചുരുങ്ങിയത് 3300 ടണ്‍ ജൈവ പച്ചക്കറി ഓണത്തിന് ഉല്‍പ്പാദിപ്പിക്കുക എന്നതാണ് ലക്ഷ്യം. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യനീതി, കൃഷി തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടി നടപ്പാക്കുക. പ്രചാരണ പരിപാടി സെപ്റ്റംബറില്‍ അവസാനിക്കും.
ഓരോ കുടുംബത്തിനും ആവശ്യമായ ഭൂരിഭാഗം ആഹാര പദാര്‍ത്ഥങ്ങളും പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുക, അയല്‍ക്കൂട്ടങ്ങളെ പരിസര ശുചിത്വ സന്നദ്ധ പ്രവര്‍ത്തകരാക്കി മാറ്റുക, വികേന്ദ്രീകൃത മാലിന്യ സംസ്‌കരണം പ്രോത്സാഹിപ്പിക്കുക, വിവിധ കമ്പോസ്റ്റ് പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തുകയും ഉപയോഗത്തിലേക്ക് കൊണ്ട് വരികയും ചെയ്യുക, അനാരോഗ്യകരമായ ജീവിതശൈലി ഉപേക്ഷിച്ച് മെച്ചപ്പെട്ട ജീവിതശൈലിയിലെക്ക് അയല്‍ക്കൂട്ടങ്ങളെ ഉയര്‍ത്തുക, പ്രാദേശീക ജലസ്രോസുകളെ പുനരുജീവിപ്പിക്കുകയും നിലനിര്‍ത്തുകയും ചെയ്യുക, അയല്‍ക്കൂട്ടങ്ങളുടെ ഭാഗമല്ലാത്ത ആളുകളെ അയല്‍ക്കൂട്ടാംഗങ്ങളാക്കി മാറ്റി കുടുംബശ്രീ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുക എന്നിവയും പ്രചാരണ പരിപാടിയുടെ ലക്ഷ്യങ്ങളാണ്.
പ്രചാരണ പരിപാടിയുടെ നടത്തിപ്പ് സംബന്ധിച്ച കാര്യങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.
ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ പത്മിനി ടീച്ചര്‍, കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അബ്ദുള്‍ മജീദ്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരായ ഡോ. സി.ബി. വല്‍സലന്‍(ഹോമിയോ), ഡോ. ഷീല കാറളം, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ എ.എ. പ്രസാദ് പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  4 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  5 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  6 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  6 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  7 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  7 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  7 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  7 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  7 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  8 hours ago