HOME
DETAILS

കടാശ്വാസം ഉയര്‍ത്തി; മൊറട്ടോറിയം നീട്ടി

  
backup
March 05 2019 | 19:03 PM

%e0%b4%95%e0%b4%9f%e0%b4%be%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8%e0%b4%82-%e0%b4%89%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%ae%e0%b5%8a%e0%b4%b1


തിരുവനന്തപുരം: കര്‍ഷകര്‍ക്ക് വായ്പാപരിധി ഉയര്‍ത്തല്‍ അടക്കമുള്ള ആശ്വാസപദ്ധതികളുമായി സര്‍ക്കാര്‍. സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യ വര്‍ധിച്ച സാഹചര്യത്തില്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ആശ്വാസപദ്ധതികള്‍ പ്രഖ്യാപിച്ചത്.


കര്‍ഷകര്‍ എടുത്തിട്ടുള്ള കാര്‍ഷിക, കാര്‍ഷികേതര വായ്പകള്‍ക്ക് ഡിസംബര്‍ 31 വരെ മൊറട്ടോറിയം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പൊതുമേഖലാ, വാണിജ്യ, സഹകരണ ബാങ്കുകളില്‍നിന്ന് കര്‍ഷകര്‍ എടുത്തിട്ടുള്ള എല്ലാ വായ്പകള്‍ക്കും 2019 ഡിസംബര്‍ 31 വരെ മൊറട്ടോറിയം ബാധകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കൃഷിമന്ത്രി വി.എസ് സുനില്‍കുമാറും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


വയനാട്ടില്‍ 2014 മാര്‍ച്ച് 31 വരെയുള്ള കാര്‍ഷിക വായ്പകള്‍ക്കും മറ്റ് ജില്ലകളില്‍ 2011 ഒക്‌ടോബര്‍ 31 വരെയുള്ള കാര്‍ഷിക വായ്പകള്‍ക്കുമാണ് ആനുകൂല്യം ലഭിക്കുന്നത്. ഇടുക്കി, വയനാട് ജില്ലകളിലെ കൃഷിക്കാരുടെ 2018 ഓഗസ്റ്റ് 31 വരെയുള്ള വായ്പകള്‍ക്ക് ആനുകൂല്യത്തിന്റെ അര്‍ഹതയുണ്ടാകും. മറ്റു ജില്ലകളില്‍ 2014 മാര്‍ച്ച് 31 വരെയുള്ള വായ്പകള്‍ക്കാവും ആനുകൂല്യം ബാധകമാവുക.


കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ 50,000 രൂപക്ക് മുകളിലുള്ള കുടിശികക്ക് നല്‍കുന്ന ആനുകൂല്യം ഒരു ലക്ഷം രൂപയില്‍ നിന്ന് രണ്ടുലക്ഷമാക്കി വര്‍ധിപ്പിക്കും.
ദീര്‍ഘകാല വിളകള്‍ക്ക് പുതുതായി അനുവദിക്കുന്ന വായ്പയുടെ പലിശ ഒന്‍പത് ശതമാനം വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കും. ഒരു വര്‍ഷം വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. കാര്‍ഷിക കടാശ്വാസ കമ്മിഷന്റെ പരിധിയില്‍ വാണിജ്യ ബാങ്കുകളെ ഉള്‍പ്പെടുത്താന്‍ സാധിക്കുമോയെന്ന് പരിശോധിക്കാന്‍ കൃഷി, ആസൂത്രണ വകുപ്പുകളെ ചുമതലപ്പെടുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു.പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശത്തിന് നഷ്ടപരിഹാരം നല്‍കുന്നതിനായി 85 കോടി രൂപ ഉടനെ അനുവദിക്കാനും തീരുമാനിച്ചു. ഇതില്‍ 54 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാകും അനുവദിക്കുക. കുരുമുളക്, കമുക്, ഏലം, കാപ്പി, കൊക്കോ, ജാതി, ഗ്രാമ്പു എന്നീ വിളകള്‍ക്ക് വിളനാശം മൂലമുള്ള നഷ്ടത്തിന് നല്‍കുന്ന ധനസഹായം നിലവിലുള്ള തുകയുടെ 100 ശതമാനം വര്‍ധിപ്പിക്കും. ഈ ധനസഹായം പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്കും നല്‍കും.


കാലവര്‍ഷക്കെടുതിയും കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ചയും നോട്ട് നിരോധനം പോലുള്ള നടപടികളും കാര്‍ഷികമേഖലയെ പ്രതികൂലമായി ബാധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഇത് ഉള്‍ക്കൊണ്ട് ഇടപെടുന്ന സമീപനം ദേശീയാടിസ്ഥാനത്തില്‍ സ്വീകരിക്കാത്തതിനാല്‍ വന്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരികയാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിമിതികള്‍ക്കകത്ത് നിന്നുകൊണ്ടുള്ള നടപടികളാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെരുമഴയത്തും നെയ്യാറ്റിൻകര വിദ്യാഭ്യാസ ഉപജില്ലയുടെ ശിശു ദിനറാലി; പ്രതിഷേധിച്ച് രക്ഷിതാക്കൾ

Kerala
  •  a month ago
No Image

പതിനെട്ടാം പടി കയറുമ്പോല്‍ പൊലിസുകാരന്‍ കരണത്തടിച്ചെന്ന പരാതി: പൊലിസുകാര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Kerala
  •  a month ago
No Image

മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശ തൊഴിലാളികള്‍ക്കു സൗജന്യ ഉംറ സേവനമൊരുക്കി ഷാര്‍ജ ചാരിറ്റി ഇനിഷ്യേറ്റീവ്

uae
  •  a month ago
No Image

തുരുത്തിക്കരയിൽ വിദ്യാർത്ഥി കിണറ്റിൽ വീണ സംഭവം; ഇടപെട്ട് മന്ത്രി ശിവൻകുട്ടി, അന്വേഷിച്ച് റിപ്പോ‍ർട്ട് സമർപ്പിക്കണം

Kerala
  •  a month ago
No Image

വാട്ടര്‍ അതോറിറ്റിയുടെ ബോര്‍ഡ് വെച്ച വാഹനത്തില്‍ ചന്ദനക്കടത്ത്

Kerala
  •  a month ago
No Image

യുഎഇ ഇന്ത്യന്‍ സ്‌കൂളുകളിലെ കെജി 1 പ്രവേശനത്തിനുള്ള നടപടികള്‍ ആരംഭിച്ചു

uae
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥന നടത്തി ഖത്തര്‍; പ്രാര്‍ഥനയില്‍ പങ്കുചേര്‍ന്ന് അമീര്‍

qatar
  •  a month ago
No Image

അധ്യാപകര്‍ക്ക് പുതിയ ഗോള്‍ഡന്‍ വിസ പ്രോഗ്രാം അവതരിപ്പിച്ച് യുഎഇ

uae
  •  a month ago
No Image

സംസ്ഥാനത്തെ 31 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 10ന്

Kerala
  •  a month ago
No Image

'ഇന്‍ഫോസിസ് പ്രൈസ് 2024' പുരസ്‌കാരം മലയാളി ഗവേഷകന്‍ ഡോ.മഹ്മൂദ് കൂരിയയ്ക്ക്

International
  •  a month ago