വരാപ്പുഴ കസ്റ്റഡി കൊലപാതകം: ആര്.ടി.എഫ് രൂപീകരണം നിയമവിരുദ്ധമല്ലേയെന്ന് ഹൈക്കോടതി
കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകക്കേസില്‍ പൊലിസിനെ വിമര്‍ശിച്ച് ഹൈക്കോടതി. ആര്.ടി.എഫ് രൂപീകരണം നിയമവിരുദ്ധമല്ലേയെന്ന് ചോദിച്ച കോടതി ആര്.ടി.എഫ് രൂപീകരിച്ച എസ്.പിയ്ക്ക് ഒന്നും അറിയില്ലെന്ന് പറയുന്നത് ശരിയല്ലെന്നും പറഞ്ഞു.
ആര്.ടി.എഫുകാര്‍ എസ്.എച്ച്.ഒയെ അറിയിക്കാതെ എങ്ങനെ അന്വേഷണം നടത്തി. ആരുടേയും നിര്‍ദ്ദേശമില്ലാതെ ആര്.ടി.എഫുകാര്‍ക്ക് ഇഷ്ടംപോലെ പ്രവര്‍ത്തിക്കാന്‍ ഇതെന്താ വെള്ളരിക്കാപ്പട്ടണമാണോയെന്നും കോടതി ചോദിച്ചു.
എന്നാല്‍ ആരെയും കസ്റ്റഡിയിലെടുക്കാന്‍ റൂറല്‍ എസ്.പി നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും പൊലിസ് സംഘത്തെ സ്ഥലത്തേക്ക് അയയ്ക്കുക മാത്രമാണ് ചെയ്തതെന്നും സര്‍ക്കാരിനുവേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് വ്യക്തമാക്കി. അതേസമയം, ആര്.ടി.എഫ് രൂപീകരിച്ചത് നിയമവിരുദ്ധംതന്നെയെന്ന് പ്രോസിക്യൂഷന് കോടതിയില്‍ സമ്മതിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."