HOME
DETAILS
MAL
മുന്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി അജിത് ജോഗി ഗുരുതരാവസ്ഥയില്‍
backup
May 10 2020 | 04:05 AM
റായ്പൂര്‍: ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രിയും ജനതാ കോണ്‍ഗ്രസ് അധ്യക്ഷനുമായ അജിത് ജോഗി ആശുപത്രിയില്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് വീട്ടിലെ പൂന്തോട്ടത്തില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയാണ് ഇദ്ദേഹത്തെ റായ്പൂരിലെ നാരായണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 74കാരനായ അജിത് ജോഗിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. അച്ഛന്റെ നില ഗുരുതരമാണെന്നും ശ്വസനപ്രക്രിയയില്‍ തടസങ്ങള്‍ ഉള്ളതുകൊണ്ടാണ് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതെന്നും മകന് അമിത് ജോഗി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."