HOME
DETAILS
MAL
ഗോകുലം താരം കാസ്‌ട്രോക്ക് ഒരു വര്‍ഷം വിലക്ക്
backup
March 05 2019 | 19:03 PM
കോഴിക്കോട്: ഗോകുലത്തിന്റെ മധ്യനിര താരം ഗില്ലെര്‍മെ കാസ്‌ട്രോക്ക് ഒരു വര്‍ഷം വിലക്ക്. ഐ ലീഗ് ഡിസിപ്ലിനറി കമ്മിറ്റിയാണ് തീരുമാനം കൈക്കൊണ്ടത്. തീരുമാനം നടപ്പിലായാല്‍ അടുത്ത സീസണില്‍ കാസ്‌ട്രോക്ക് കളത്തിലിറങ്ങാനാകില്ല. ഇത് ഗോകുലത്തിന് കനത്ത തിരിച്ചടിയാകും. മധ്യനിരയില്‍ ഗോകുലത്തിന്റെ ചരട് വലിച്ചിരുന്നത് കാസ്‌ട്രോയായിരുന്നു. സസ്‌പെന്‍ഷനെ തുടര്‍ന്ന് കാസ്‌ട്രോ കളിക്കാതിരുന്ന മത്സരത്തില്‍ 3-1നായിരുന്നു ഗോകുലം പരാജയപ്പെട്ടത്. ഷില്ലോങ് ലജോങിനെതിരായ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് ലഭിച്ച കാസ്‌ട്രോ റഫറിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതിനും റഫറിയുടെ മുഖത്ത് തുപ്പിയതിനുമാണ് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. വിലക്കിനൊപ്പം രണ്ട് ലക്ഷം രൂപ പിഴയടക്കാനും താരത്തോട് നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."