ബജറ്റില്‍ മുരിയാട് വേളൂക്കര കുടിവെള്ള പദ്ധതിയെ അവഗണിച്ചു: തോമസ് ഉണ്ണിയാടന്
തൃശൂര്‍: കഴിഞ്ഞ ബജറ്റില്‍ മുരിയാട്, വേളൂക്കര പഞ്ചായത്തുകളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി 60 കോടി രൂപയുടെ പദ്ധതിയംഗീകരിച്ച് 10 കോടി രൂപ അനുവദിച്ചത് ഈ ബജറ്റില്‍ നഷ്ടപ്പെട്ടത് കടുത്ത അവഗണനയും പ്രതിഷേധാര്‍ഹവുമാണെന്നും മുന്‍ ഗവ.ചീഫ് വിപ്പും ഇരിങ്ങാലക്കുടയുടെ മുന്‍ എം. എല്‍. എ യുമായ അഡ്വ.തോമസ് ഉണ്ണിയാടന് പറഞ്ഞു.
നാലമ്പല തീര്‍ഥാടന പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ച 1 കോടി രൂപയും നഷ്ടപ്പെടുത്തി. ഇരിങ്ങാലക്കുടക്ക് ജനറല്‍ ആശുപത്രിയും കെ. എസ്. ആര്. ടി. സി സബ് ഡിപ്പോയും സിവില്‍ സര്‍വിസ് അക്കാദമിയും ചന്തക്കുന്ന് ജംഗ്ഷന്റെ വികസനവും അന്താരാഷ്ട്ര പൈതൃക കലാകേന്ദ്രവും കിന്‍ഫ്രാ പാര്‍ക്കും തുടങ്ങി ഒട്ടനവധി വികസന പദ്ധതികള്‍ പ്രഖ്യാപിച്ചത് ബജറ്റിലൂടെയായിരുന്നു.പ്രത്യേകിച്ച് കഴിഞ്ഞ 5 വര്‍ഷവും ഇരിങ്ങാലക്കുടക്ക് ഒരു പുതിയ പദ്ധതിയെങ്കിലും പ്രഖ്യാപിക്കാത്ത ബജറ്റ് ഉണ്ടായിട്ടില്ലെന്നും തോമസ് ഉണ്ണിയാടന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."