അര്‍ജന്റീനക്ക് ദയനീയ തോല്‍വി; നാണക്കേടിന്റെ മൂന്നു ഗോളുകള്‍...
നിഷ്‌നി: പരാജയം എന്ന വാക്ക് ഇന്നത്തെ മത്സരത്തില്‍ അര്‍ജന്റീനയുടെ ആരാധാകരൊന്നും മനസില്‍ കരുതിയിട്ടുണ്ടാവില്ല. 2014ല്‍ ജര്‍മനിയോട് ഫൈനലില്‍ ഏറ്റുമുട്ടിയ അര്‍ജന്റീനയ്ക്ക് ഇത്തരമൊരു നാണംകെട്ട തോല്‍വി ആരും കരുതിയില്ല. എതിരില്ലാത്ത മൂന്നു ഗോളിനാണ് അര്‍ജന്റീന തോറ്റത്.
53ാം മിനുറ്റില്‍ റെബിച്ച്, 80ാം മിനുറ്റില്‍ നായകന്‍ മോഡ്രിച്ച്, 91ാം മിനുറ്റില്‍ റാകിടിക് എന്നിവരാണ് അര്‍ജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകളിലേക്ക് ആണികല്ല് അടിച്ചു കയറ്റിയത്. തോല്‍വിയോടെ അര്‍ജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകള്‍ തുലാസിലാണ്. അടുത്ത മത്സരത്തില്‍ വിജയിച്ചത് കൊണ്ട് മാത്രം കാര്യമില്ല. ഇനിയുള്ള ഗ്രൂപ്പ് മത്സരങ്ങളുടെ വിധി കൂടി ലോകകപ്പില്‍ അര്‍ജന്റീനയുടെ ഭാവി നിര്‍ണയിക്കും.
?????
— HNS | CFF (@HNS_CFF) June 21, 2018
FT #CRO progress to the @FIFAWorldCup Round of 16!#BeProud #FlamingPride #ARGCRO #Family #WorldCup #Vatreni? pic.twitter.com/jK9jrOc8UW
91' അര്‍ജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകള്‍ തുലാസിലാക്കി ക്രൊയേഷ്യയുടെ മൂന്നാം ഗോള്‍. റാകിടിക്കിന്റെ വക.
80' അര്‍ജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകളില്‍ ആണിയടിച്ച് ക്രൊയേഷ്യന്‍ നായകന്‍ ലൂക മോഡ്രിച്ചിന്റെ ഗോള്‍
OHMYGOD THIS MAN IS A BEAAAAAAAST #ARGCRO pic.twitter.com/VIJA7UJJdx
— ‘ (@longlivebuzztin) June 21, 2018
80' മത്സരം അവസാന നിമിഷങ്ങളിലേക്ക്. ഗോളടിക്കാനാവാതെ അര്‍ജന്റീന. വിജയം എന്നതിലുപരി ഇനി സമനില മാത്രമേ അര്‍ജന്റീനയ്ക്ക് ലോകകപ്പില്‍ പ്രതീക്ഷ നല്‍കുകയുള്ളൂ.
53' അര്‍ജന്റീനയുടെ നെഞ്ചിലേക്ക് തീപൊരിയിട്ടുകൊണ്ട് ക്രൊയേഷ്യയുടെ ആദ്യ ഗോള്‍..
?????
— HNS | CFF (@HNS_CFF) June 21, 2018
WHAT A GOAL! Ante Rebić stuns Caballero with a volley following #ARG goalkeeper's mistake!#BeProud #FlamingPride #Family #ARGCRO #WorldCup #Vatreni? pic.twitter.com/gn3OyJwb91
ആദ്യ കളിയില്‍ വിജയിച്ച ക്രൊയേഷ്യയ്ക്ക് മൂന്നുപോയിന്റുണ്ട്. ഐസ്‌ലാന്‍ഡുമായി സമനിലയിലായ അര്‍ജന്റീനയ്ക്കാവട്ടെ ഒരു പോയിന്റേയുള്ളൂ. ടെന്‍ഷനില്ലാതെ പ്രീ ക്വാര്‍ട്ടറില്‍ കടക്കണമെങ്കില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും അര്‍ജന്റീന ആഗ്രഹിക്കുന്നില്ല. ക്രൊയേഷ്യയ്ക്കാവട്ടെ മത്സരം സമനിലയില്‍ ആയാലും പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ് കിട്ടും എന്ന നിലയിലാണ്.
46' രണ്ടാം പകുതി തുടങ്ങി. ഐസ്‌ലാന്‍ഡ് ആവര്‍ത്തിക്കരുതെന്ന് പ്രാര്‍ഥിച്ച് ആരാധകര്‍. ഓരോ മുഖത്തും അക്ഷമ മാത്രം...
ആദ്യ പകുതിക്ക് ഗോളില്ലാതെ പിരിയുമ്പോള്‍ ഐസ്‌ലാന്‍ഡ് ആവര്‍ത്തിക്കരുതേയെന്ന പ്രാര്‍ഥനയിലാണ് ആരാധകര്‍.
മത്സരത്തിന്റെ ആദ്യ 20 മിനുറ്റില്‍ മൈതാനത്ത് പൂര്‍ണ ആധിപത്യമായിരുന്നു അര്‍ജന്റീനക്ക്. പന്തടക്കത്തിലും മുന്നേറ്റത്തിലും ആക്രമണത്തിലും അര്‍ജന്റീന മുന്നില്‍ നിന്നു. എന്നാല്‍, വൈകാതെ ക്രൊയേഷ്യ തിരിച്ചടിച്ചു തുടങ്ങി. പക്ഷേ, വിജയമെന്ന മന്ത്രത്തില്‍ അര്‍ജന്റീന ആക്രമണത്തിന് വിശ്രമമം നല്‍കുന്നില്ല. ഗോളെന്നു വിചാരിച്ച മുന്നേറ്റങ്ങള്‍ ഇരുപക്ഷത്തും നിന്നും ഉണ്ടാവുന്നു. പക്ഷേ, ഗോളുകള്‍ അകന്നു നില്‍ക്കുകയാണ്.
45' ആദ്യ പകുതി ഗോള്‍ രഹിതം. ഗോളെന്ന് തോന്നിച്ച ക്രൊയേഷ്യന്‍ നീക്കത്തില്‍ ഞെട്ടി അര്‍ജന്റീന.
30' അര്‍ജന്റീനയ്ക്ക് മികച്ച അവസരം. പക്ഷേ. പെരസിന്റെ ഷോട്ട് ഗോള്‍ പോസ്റ്റിന് സമീപത്ത് കൂടെ പന്ത് പുറത്തേക്ക്
?????
— HNS | CFF (@HNS_CFF) June 21, 2018
? A @FIFAWorldCup moment
?@Argentina legend Diego Maradona and #Croatia legend Davor Šuker#BeProud #FlamingPride #ARGCRO #Family #WorldCup #Vatreni? pic.twitter.com/6kaUmTiVsZ
15' മൈതാനത്ത് അര്‍ജന്റീന നിറയുന്നു. പന്തടക്കത്തിലും മുന്നേറ്റങ്ങളിലും അര്‍ജന്റീന തന്നെ..
#ARG ? #CRO#ARGCRO #WorldCup pic.twitter.com/HO1tLn1YhS
— HNS | CFF (@HNS_CFF) June 21, 2018
ക്രൊയേഷ്യയ്‌ക്കെതിരേ ജയം കുറഞ്ഞതിലൊന്നും മെസ്സി ആഗ്രഹിക്കുന്നുണ്ടാവില്ല. കഴിഞ്ഞ മത്സരത്തില്‍ ലോകകപ്പിലെ കുഞ്ഞന്‍മാരായ ഐസ്‌ലാന്‍ഡുമായി സമനിലയിലായത് അര്‍ജന്റീനയെ സംബന്ധിച്ച് തോല്‍വി തന്നെയാണ്. ആ ക്ഷീണം മാറണമെങ്കില്‍ ഇന്ന് ജയിച്ചേ തീരൂ. എങ്കിലേ ആരാധകര്‍ക്ക് തൃപ്തിയാവു. മറിച്ചാണെങ്കില്‍ സമനിലയെങ്കിലും വേണം. പരാജയപ്പെട്ടാല്‍ നാട്ടിലേക്കുള്ള ടിക്കറ്റ് ഉറപ്പാക്കാം. ക്രൊയേഷ്യയ്‌ക്കെതിരേ ഇന്ന് കളത്തിലിറങ്ങുമ്പോള്‍ ഡി മരിയയും റോഹോയും അര്‍ജന്റീനിയന്‍ നിരയിലുണ്ടാവില്ല.
TEAM NEWS // #ARGCRO
— FIFA World Cup ? (@FIFAWorldCup) June 21, 2018
This promises to be a good one in Nizhny Novgorod... ????#WorldCup pic.twitter.com/4MuxZz1NEW
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."