HOME
DETAILS
MAL
ട്രെയിനുകള്‍ അനുവദിക്കാന്‍ നടപടി വേണം: കെ.സി ജോസഫ്
backup
May 10 2020 | 04:05 AM
കോട്ടയം: ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരികെക്കൊണ്ടുവരുന്നതിന് ട്രെയിന്‍ സര്‍വിസ് ആരംഭിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ.സി ജോസഫ് എം.എല്‍.എ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കുറ്റകരമായ അനാസ്ഥയാണ് കാട്ടുന്നത്.ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് ഇതരസംസ്ഥാനങ്ങളില്‍ പഠനത്തിന് പോയിട്ടുള്ളത്. 45 ദിവസമായി വിദ്യാലയങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. ഇതരസംസ്ഥാന തൊഴിലാളികളെ മടക്കിക്കൊണ്ടുപോകാന്‍ മറ്റ് സംസ്ഥാനങ്ങള്‍ കാണിക്കുന്ന താല്പര്യം എന്തുകൊണ്ടാണ് കേരള സര്‍ക്കാര്‍ മലയാളികളുടെ കാര്യത്തില്‍ കാട്ടാത്തതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."