കയ്പമംഗലത്ത് പൊലിസ് സ്റ്റേഷന് വഴിയൊരുങ്ങുന്നു; ബജറ്റില്‍ പൊലിസ് സ്റ്റേഷനുള്ള ഫണ്ട് വകയിരുത്തി
ചെറുതുരുത്തി: വരവൂര്‍ പഞ്ചായത്തില്‍ പെണ്‍പെരുമയുടെ പൊലിവ് കാര്‍ഷിക കൂട്ടായ്മക്ക് തുടക്കം. കാര്‍ഷിക പുനരാവിഷ്‌ക്കരണം കുടുംബശ്രീ കൂട്ടായ്മയിലൂടെ എന്ന മുദ്രാവാക്യമുയര്‍ത്തി സര്‍ക്കാര്‍ സ്ഥാപനങ്ങളിലും, സ്വകാര്യ സ്ഥാപനങ്ങളിലും കുടുംബശ്രീ അംഗങ്ങളെ പ്രയോജനപ്പെടുത്തി വിഷ രഹിത പച്ചക്കറി ഉല്‍പാദിപ്പിക്കുകയാണ് ലക്ഷ്യം.
ഓണകാലത്ത് പ്രാദേശിക വിപണിയില്‍ പച്ചക്കറി എത്തിക്കാവുന്ന വിധത്തിലാണ് പദ്ധതി നടത്തിപ്പ്. ഉദ്ഘാടനം യു.ആര്‍ പ്രദീപ് എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബാബു അധ്യക്ഷനായി.
സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ യശോധമണി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എം.എസ് അംബിക, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി സുനിത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വിജയലക്ഷ്മി, സ്ഥിരം സമിതി അധ്യക്ഷന്മാരായ മോഹനന്‍, പ്രീതി ഷാജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ കെ.എം ഹനീഫ, ശാലിനി വിനോദ്, എന്‍.ജി സിന്ധു, എം.പങ്കജം, എം.വീരചന്ദ്രന്‍, പി.കെ ബിന്ദു, വി.ആര്‍ ഗീത, കെ.വി ഖദീജ കുട്ടി, പി.രുഗ്മണി, എം.രവീന്ദ്രന്‍, രാജലക്ഷ്മി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."