HOME
DETAILS

അനര്‍ഹയെന്ന് ചൂണ്ടിക്കാട്ടി മാറ്റിനിര്‍ത്തിയ ഖമറുന്നിസയെ അടുത്തയാഴ്ച നാട്ടിലെത്തിക്കും

  
backup
May 10 2020 | 04:05 AM

%e0%b4%85%e0%b4%a8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b9%e0%b4%af%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%9a%e0%b5%82%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be


റിയാദ്: കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച അടിയന്തിര വിമാന സര്‍വിസില്‍ അനര്‍ഹയെന്ന് ചൂണ്ടിക്കാട്ടി മാറ്റിനിര്‍ത്തിയ കൊവിഡ് ബാധിച്ച് മരിച്ച മലപ്പുറം ചെമ്മാട് സ്വദേശിയുടെ ഭാര്യ ഖമറുന്നിസയെ അടുത്താഴ്ച നാട്ടിലെത്തിക്കാന്‍ സൗകര്യമൊരുക്കുമെന്ന് എംബസി. ഏപ്രില്‍ നാലിന് റിയാദില്‍ കൊവിഡ് ബാധിച്ച് മരിച്ച ചെമ്മാട് സ്വദേശി സ്വാഫ്‌വാന്റെ ഭാര്യ ഖമറുന്നിസയുടെ യാത്രാ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കാണ് താല്‍ക്കാലിക പരിഹാരം കാണാനായത്.
ഭര്‍ത്താവ് മരിച്ചതോടെ മറ്റു ബന്ധുക്കളില്ലാതെ ദുരിതത്തിലായ യുവതിയെ വെള്ളിയാഴ്ച ആദ്യ വിമാനത്തില്‍ തന്നെ നാട്ടിലേക്ക് അയക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും വിവിധ കാരണങ്ങള്‍ കാണിച്ച് എംബസി ഇവരുടെ യാത്രയ്ക്ക് അനുമതി നിഷേധിക്കുകയായിരുന്നു. സന്ദര്‍ശക വിസയില്‍ സഊദിയിലെത്തിയ യുവതി ഭര്‍ത്താവിന്റെ മരണശേഷം തനിച്ച് റിയാദില്‍ ഏറെ സങ്കടത്തിലാണ് കഴിയുന്നത്. സഹോദരനും ബന്ധുക്കളും ജിദ്ദയിലുണ്ടെങ്കിലും യാത്രാ വിലക്കുകള്‍ കാരണം അവര്‍ക്ക് യുവതിയുടെ അടുത്തേക്ക് എത്തിച്ചേരാന്‍ സാധിച്ചിട്ടില്ല.
സ്വഫ്‌വാന്റെ മരണശേഷം യുവതി കൊവിഡ് ടെസ്റ്റിന് വിധേയമായെങ്കിലും നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. എങ്കിലും ക്വാറന്റൈനില്‍ കഴിയുകയും ചെയ്തു. ഇവരുടെ ക്വാറന്റൈന്‍ കാലാവധിയും കഴിഞ്ഞ ശേഷമാണ് കഴിഞ്ഞ ദിവസം റിയാദില്‍നിന്ന് വിമാന സര്‍വിസ് ആരംഭിച്ചത്. എന്നാല്‍, ക്വാറന്റൈനില്‍ കഴിയുന്നതിനാല്‍ യാത്ര അനുവദിക്കാന്‍ പറ്റില്ലെന്നായിരുന്നു എംബസിയുടെ ഭാഗത്തുനിന്ന് ലഭിച്ച ആദ്യ മറുപടി. ഇതിനിടെ നാട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ട് എംബസിയില്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും പിന്നീട് അന്വേഷിച്ചപ്പോള്‍ ഇവരുടെ രജിസ്‌ട്രേഷന്‍ കാണാനാകുന്നില്ലെന്ന പരാതിയും ഉയര്‍ന്നു. പലതവണ രജിസ്‌ട്രേഷന്‍ നടത്തിയതിനു ശേഷമാണ് എംബസിയില്‍ ഇത് രേഖപ്പെടുത്തിയത്.
കൂടാതെ, യുവതിയുടെ ദയനീയസ്ഥിതി പരിഗണിച്ച് പലതവണ അംബാസിഡര്‍ അടക്കമുള്ളവര്‍ക്ക് നിവേദനവും നല്‍കിയിരുന്നു. എന്നിട്ടും യാതൊരുവിധ പരിഗണനയും ഉണ്ടായില്ലെന്ന് ഇതിനു നേതൃത്വം നല്‍കിയ കെ.എം.സി.സി നേതാവ് സിദ്ദീഖ് തുവ്വൂര്‍ അറിയിച്ചു. അതിനിടെ, മുന്‍ഗണനാ ലിസ്റ്റ് മറികടന്ന് ചിലര്‍ക്ക് വിമാനത്തില്‍ സീറ്റ് ലഭ്യമായതായുള്ള ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഒടുവില്‍ അടുത്തയാഴ്ച റിയാദില്‍നിന്ന് കേരളത്തിലേക്കുള്ള വിമാനത്തില്‍ യുവതിയെ കൊണ്ടുപോകാനുള്ള നടപടികള്‍ കൈക്കൊണ്ടതായാണ് എംബസി നല്‍കുന്ന വിവരം. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ അടുത്തയാഴ്ചയിലെ വിമാന സര്‍വിസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി

Kerala
  •  2 months ago
No Image

പെട്രോളൊഴിച്ച് തീകൊളുത്തിയ ഗൃഹനാഥന്‍ മരിച്ചു; മക്കള്‍ ഗുരുതര പരുക്കുകളോടെ ചികിത്സയില്‍

Kerala
  •  2 months ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ 'ദന' ചുഴലിക്കാറ്റ് രൂപം കൊള്ളുന്നു; വരും ദിവസങ്ങളില്‍ ശക്തമായ മഴ തുടരും

Kerala
  •  2 months ago
No Image

തിരിച്ചും യുഡിഎഫിന് മുന്നില്‍ ഉപാധിവച്ച് അന്‍വര്‍: ചേലക്കരയില്‍ രമ്യാ ഹരിദാസിനെ പിന്‍വലിച്ച്, തന്റെ സ്ഥാനാര്‍ഥിയെ പിന്തുണക്കണമെന്ന് ആവശ്യം

Kerala
  •  2 months ago
No Image

സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ടു; അന്‍വറിനെ ഒപ്പം നിര്‍ത്താന്‍ യുഡിഎഫ്

Kerala
  •  2 months ago
No Image

മഹാരാഷ്ട്രയില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി; ദേവേന്ദ്ര ഫട്‌നാവിസും അശോക് ചൗവാന്റെ മകളും പട്ടികയില്‍

National
  •  2 months ago
No Image

'25 വര്‍ഷത്തെ എന്‍ഒസികള്‍ പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു'; നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി

Kerala
  •  2 months ago
No Image

പ്രചാരണം കൊഴുപ്പിക്കാന്‍ വയനാട്ടില്‍ രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം സോണിയയുമെത്തുന്നു

Kerala
  •  2 months ago
No Image

പമ്പയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ശബരിമല തീര്‍ഥാടകന്റെ മൃതദേഹം കണ്ടെത്തി

Kerala
  •  2 months ago
No Image

ഹമാസിനെ നയിക്കാന്‍ ഇനി ഖാലിദ് മിശ്അലോ?; ഇസ്‌റാഈലിന്റെ മരണക്കെണികളെ അതിജീവിച്ച പോരാളിയെ അറിയാം 

International
  •  2 months ago