HOME
DETAILS
MAL
കൃത്യമായ അന്വേഷണം വേണമെന്ന് ഹൈക്കോടതി
backup
June 21 2018 | 23:06 PM
കൊച്ചി : പത്തനംതിട്ടയിലെ കോളജ് വിദ്യാര്‍ഥിനി ജെസ്ന മരിയ ജെയിംസിനെ കാണാതായ സംഭവത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നു ഹൈക്കോടതി വാക്കാല്‍ നിര്‍ദേശം നല്കി. വ്യക്തമായ തെളിവില്ലാതെ കാട്ടിലും കടലിലും അന്വേഷിച്ചിട്ട് എന്തുകാര്യമെന്നും കോടതി ചോദിച്ചു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ സി.ബി.ഐ അടക്കം എതിര് കക്ഷികള്‍ക്ക് നോട്ടിസ് നല്കാന് ഹൈക്കോടതി നിര്‍ദേശിച്ചു. ജെസ്നയുടെ സഹോദരന് ജെയ്സ് ജോണും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തുമാണ് സി.ബി.ഐ അന്വേഷണ ഹരജി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."