ബജറ്റ്: ഗതാഗത മേഖലയ്ക്ക് തിരിച്ചടിയാക്കും എ.ജെ റിജാസ്
ആലുവ: ധനമന്ത്രി ടി.എം തോമസ് ഐസക് ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് ഗതാഗതമേഖലയ്ക്കു തരിച്ചടിയായേക്കുമെന്നു സൂചന.
ഇന്നലത്തെ ബജറ്റില്‍ ഗതാഗതമേഖലയില്‍ നിരവധി പരിഷ്‌ക്കാര നടപടികളാണുള്ളത്. സ്വകാര്യ വാഹനമേഖല നിലവില്‍ കടുത്ത പ്രതിസന്ധി നേരിടവേയാണ് പുതിയ ബജറ്റില്‍ കടുത്ത നിര്‍ദ്ദേശങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയിട്ടുള്ളത്. മോട്ടോര്‍ വാഹനിയമത്തിലെ 88 (9) നിയമപ്രകാരം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഓള്‍ ഇന്ത്യ പെര്‍മിറ്റ് ഓമ്‌നി ബസുകള്‍ക്ക് മൂന്നു മാസത്തേക്ക് പുഷ് ബാക്ക് സീറ്റൊന്നിന് 2000 രൂപയായിരുന്ന ടാക്‌സ് ബജറ്റില്‍ സീറ്റൊന്നിനു മൂന്നു മാസത്തേക്ക് 3500 രൂപയാക്കിയും സ്ലീപ്പര്‍ സര്‍വീസ് വാഹനങ്ങള്‍ക്ക് ഉണ്ടായിരുന്ന 3000 രൂപ മൂന്നു മാസത്തേക്ക് 4000 രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് ടിക്കറ്റ് നിരക്കു വര്‍ധനയ്ക്കുകാരണമായെക്കാം.
കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ഓള്‍ ഇന്ത്യ പെര്‍മിറ്റ് ബസുകള്‍ക്ക് ഏതെങ്കിലും സംസ്ഥാനം വാര്‍ഷിക വാഹനികുതി ഈടാക്കുക ആണെങ്കില്‍, ഈ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ഇത്തരം വാഹങ്ങള്‍ക്ക് കേരളത്തിലും വാര്‍ഷിക നികുതി ഈടാക്കുമെന്നതാണു പുതിയ നിര്‍ദേശം. നിലവില്‍ ഇത്തരം വാര്‍ഷിക നികുതി ഈടാക്കുന്നത് കര്‍ണാടകം മാത്രമാണ്.
വാഹനിയമങ്ങളുടെ മറവില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങളില്‍ കോടികള്‍ കൊയ്തിരുന്ന കര്‍ണാടക്കാണ് ബജറ്റില്‍ വലിയ തിരിച്ചടിയായത്. മറ്റു സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് വാഹനികുതി ഒരു വര്‍ഷത്തേക്ക് ഒന്നിച്ച് അടയ്ക്കണമെന്നാണ് കര്‍ണാടകയില്‍ നിയമം. ഇത് കര്‍ണാടകയിലേക്ക് സര്‍വീസ് നടത്തുന്ന വാഹനങ്ങളെ കാര്യമായി ബാധിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കേരളത്തിലടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹന ഉടമകളില്‍ ഭൂരിഭാഗവും വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ കര്‍ണാടകയിലേക്ക് മാറ്റിയിരുന്നു.
കര്‍ണാടകയില്‍ രജിസ്റ്റര്‍ ചെയ്യുന്നതു മൂലം വാഹനികുതി മൂന്നു മാസം വീതം അടക്കേണ്ടതുള്ളൂ. വാഹന ഉടമകളുടെ ഈ നടപടി കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പിന് നഷ്ടമാണ് ഉണ്ടാക്കിയിരുന്നത്. പുതിയ ബജറ്റ് നിര്‍ദ്ദേശത്തോടെ ഇനി വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ ഉടമകള്‍ക്ക് കേരളത്തിലേക്ക് തന്നെ മാറ്റേണ്ടി വരും. ഇത് ടിക്കറ്റ് നിരക്കുവര്‍ധനക്കു കാരണമായെക്കും. സര്‍ക്കാരിന്റെ പുതിയ നികുതി നിര്‍ദേശങ്ങള്‍ പ്രതിസന്ധിയിലായിട്ടുള്ള വാഹന മേഖലക്ക് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് സൂചന. പുതിയ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ക്കെതിരെ വാഹന ഉടമകളും ട്രേഡ് യൂനിയനുകളുമടക്കം വരും ദിവസങ്ങളില്‍ കടുത്ത പ്രതിഷേധങ്ങളുമായി രംഗത്തെത്താനാണ് സാധ്യത.
സ്വകാര്യ ബസുകളുടെ വാഹനികുതി നിശ്ചയിക്കുന്നതിലെ മാനദണ്ഡത്തില്‍ മാറ്റം വരുത്തിയതും ഈ മേഖലക്ക് കാര്യമായ തിരിച്ചടിയാകുമെന്നുറപ്പ്. ഇതു വരേയും സ്വകാര്യ ബസുകളിലെ സീറ്റുകളുടെ അടിസ്ഥാനത്തിലായിരുന്ന നികുതി ഈടാക്കിയിരുന്നത്.
ഇനി മുതല്‍ ഇത് ബസുകളുടെ തറ വിസ്തീര്‍ണ്ണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നികുതി നിശ്ചയിക്കുക. ഇതു പ്രകാരം ടൗണ്‍ സിറ്റി സര്‍വീസ് അല്ലാത്ത ഓര്‍ഡിനറി ബസുകള്‍ക്ക് ഒരു സ്‌ക്വയര്‍ മീറ്ററിന് 1300 രൂപയും ടൗണ്‍ സിറ്റി സര്‍വീസ് നടത്തുന്ന ഓര്‍ഡിനറി ബസുകള്‍ക്ക് ഒരു സ്‌ക്വയര്‍ മീറ്ററിന് 1360 രൂപയും ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ക്കു സ്‌ക്വയര്‍ മീറ്ററിന് 1400 രൂപയും ആകും.
ചരക്കു വാഹനങ്ങളുടേയും നികുതിയിലും ബജറ്റില്‍ കാര്യമായ വര്‍ധനവാണ് ബജറ്റിലുള്ളത്. എല്ലാത്തരം ചരക്കു വാഹനങ്ങളുടേയും നികുതിയില്‍ 10 ശതമാനമാണു സര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടുള്ളത്. പഴയ വാഹനങ്ങളില്‍ നിന്നുള്ള വായു മലിനീകരണം വര്‍ധിക്കുന്നതിനാല്‍ ഇത്തരം വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിനായി എല്ലാ സംസ്ഥാനങ്ങളും ഇത്തരം വാഹനങ്ങള്‍ക്ക് ഗ്രീന്‍ ടാക്‌സും ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കേരളത്തില്‍ ഇതു വരേയും ഈ തീരുമാനം നടപ്പിലാക്കിയിരുന്നില്ല. ബജറ്റില്‍ ഈ തീരുമാനത്തിലും മാറ്റം വന്നു.
സര്‍ക്കാരിന്റെ പുതിയ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ വാഹനമേഖലയുടെ നട്ടെല്ലൊടിക്കുന്നതാണെന്ന് ഓള്‍ കേരള ലക്ഷ്വറി ബസ് ഓപ്പറേറ്റേഴ്‌സ് ആന്റ് ഏജന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. എ.ജെ റിയാസ് അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."