HOME
DETAILS

ഒടുവില്‍ സര്‍ക്കാര്‍ മുട്ടുമടക്കി: പ്രതിപക്ഷം

  
backup
April 09 2017 | 23:04 PM

%e0%b4%92%e0%b4%9f%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81

 

തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മയുടെയും കുടുംബത്തിന്റെയും സഹനസമരത്തിന്റെ മുന്നില്‍ ഒടുവില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും മുട്ടുമടക്കേണ്ടി വന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു നിവൃത്തിയുമില്ലാതെ വന്നപ്പോഴാണ് ഈ കേസിലെ ഒരു പ്രതിയെ എങ്കിലും പൊലിസ് അറസ്റ്റ് ചെയ്യാന്‍ തയാറായതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഈ അറസ്റ്റ് ഒരു ഒത്തുകളിയാണെന്ന് സംശയിക്കണം. പ്രതികള്‍ കണ്‍വെട്ടത്ത് തന്നെ ഉണ്ടായിട്ടും ഇതുവരെ പൊലിസ് അറസ്റ്റ് ചെയ്യാന്‍ തയാറായിരുന്നില്ല. നെഹ്‌റുകോളജ് മാനേജ്‌മെന്റുമായി അടുത്ത ബന്ധമാണ് സി.പി.എമ്മിനുള്ളത്.
ഒരു സി.പി.എം മന്ത്രിയുടെ ഭാര്യ ജോലി ചെയ്തിരുന്ന കോളജാണിത്. പ്രതികളെ സി.പി.എം സംരക്ഷിക്കുകയായിരുന്നു. ജനാധിപത്യ സംവിധാനത്തില്‍ പിടിവാശിയും മര്‍ക്കട മുഷ്ടിയും പാടില്ലെന്ന് മുഖ്യമന്ത്രി ഇനിയെങ്കിലും മനസിലാക്കണം. മുഖ്യമന്ത്രിയുടെ അനാവശ്യപിടിവാശിയാണ് പ്രശ്‌നം ഇത്രത്തോളം വഷളാക്കിയത്. ജിഷ്ണുവിന്റെ അമ്മയെ കാണില്ലെന്ന് വാശിപിടിച്ച മുഖ്യമന്ത്രി ഒടുവില്‍ ഫോണില്‍ വിളിക്കേണ്ട അവസ്ഥയിലേക്ക് എത്തേണ്ടിവന്നു. മകന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ആ അമ്മയും കുടുംബവും നടത്തിയ സഹനസമരം സമാനതകളില്ലാത്തതാണ്. നിസ്സഹായരായ ആ കുടുംബത്തിന്റെ സമരം തച്ചുടയ്ക്കാന്‍ എല്ലാ ഹീനമാര്‍ഗ്ഗങ്ങളും സര്‍ക്കാര്‍ സ്വീകരിച്ചു.
ആവര്‍ത്തിച്ച് കള്ളക്കഥകള്‍ പ്രചരിപ്പിച്ചു. പക്ഷേ അസാധാരണ ധീരതയോടും ഇച്ഛാശക്തിയോടെയുമാണ് ആ അമ്മയും കുടുംബവും സര്‍ക്കാരിന്റെ ഭീഷണികളെ നേരിട്ട് സഹനസമരത്തിലുറച്ചു നിന്നതെന്നും ചെന്നിത്തല പറഞ്ഞു.
ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജ നടത്തിയ സമരം ഒത്തുതീര്‍പ്പിലെത്താന്‍ വൈകിയത് മുഖ്യമന്ത്രിയുടെ പിടിവാശി കാരണമെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരന്‍. ഒടുവില്‍ ജനാഭിപ്രായത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ മുഖ്യമന്ത്രി മുട്ടുമടക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  3 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  3 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  3 months ago