HOME
DETAILS
MAL
88 അംഗ മെഡിക്കല്‍ സംഘം ദുബൈയിലേക്ക്
backup
May 10 2020 | 04:05 AM
നെടുമ്പാശേരി: സംസ്ഥാനത്തുനിന്ന് ഡോക്ടര്‍മാരും നഴ്സുമാരും അടങ്ങുന്ന 88 അംഗ മെഡിക്കല്‍ സംഘം ഇന്നലെ ദുബൈയിലേക്ക് യാത്ര തിരിച്ചു.
ദുബൈയില്‍ ആതുരശുശ്രൂഷാ രംഗത്ത് സേവനം ചെയ്യുന്നതിനാണ് ഇവര്‍ യാത്രതിരിച്ചത്.
ഇന്നലെ വൈകീട്ട് 3.30ന് എയര്‍ ഏഷ്യയുടെ പ്രത്യേക വിമാനത്തിലാണ് ഇവര്‍ ദുബൈയിലേക്ക് യാത്രതിരിച്ചത്. കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയിലെ നഴ്സുമാരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ദുബൈ ആസ്റ്റര്‍ മെഡിസിറ്റിയിലെ സേവനത്തിനാണ് ഇവരെ കൊണ്ടുപോയത്.
കൊവിഡ് വ്യാപനം തടയുന്നതിനായി മെഡിക്കല്‍ സംഘത്തെ വിട്ടുനല്‍കണമെന്ന് ദുബൈ സര്‍ക്കാരും കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."